തുർക്കി ഭൂകമ്പം: 101 മ​ണി​ക്കൂ​റിന് ശേ​ഷം ആ​റു പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി

0

ഇ​സ്തം​ബൂ​ൾ: തു​ർ​ക്കി​യ​യെ​യും സി​റി​യ​യെ​യും പി​ടി​ച്ചു​ല​ച്ച ഭൂ​ക​മ്പ​ത്തി​ൽ നി​ന്ന് അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ടു​ത്തു​ന്ന സം​ഭ​വ​ങ്ങ​ൾ തു​ട​രു​ന്നു. 101 മ​ണി​ക്കൂ​റി​നു ശേ​ഷം ആ​റു ​പേ​രെ കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി. ​
കെ​ട്ടി​ട​ത്തി​ന്റെ ചെ​റി​യ ഭാ​ഗ​ത്തി​ന് അ​ടി​യി​ൽ കു​ടു​ങ്ങി​യ​താ​ണ് ഇ​വ​ർ​ക്ക് ര​ക്ഷ​യാ​യ​ത്. കാ​ര്യ​മാ​യ ഭ​ക്ഷ​ണ​വും വെ​ള്ള​വു​മി​ല്ലാ​തെ കൊ​ടും​ശൈ​ത്യ​ത്തി​ൽ അ​ഞ്ച് ദി​വ​സ​​ത്തോ​ളം പി​ടി​ച്ചു​നി​ന്നാ​ണ് ഇ​വ​ർ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ​ത്.

ഭൂ​ക​മ്പം ഏ​റ്റ​വും കൂ​ടു​ത​ൽ നാ​ശം വി​ത​ച്ച ​തെ​ക്ക​ൻ തു​ർ​ക്കി​യ​യി​ലെ ഇ​സ്കെ​ൻ​ഡ​റൂ​ണി​ലാ​ണ് ര​ക്ഷ​പ്പെ​ടു​ത്ത​ൽ ന​ട​ന്ന​ത്. ത​ക​ർ​ന്ന കെ​ട്ടി​ട​ത്തി​ന്റെ ഒ​രു മൂ​ല​യി​ലാ​ണ് കു​ടും​ബാം​ഗ​ങ്ങ​ളാ​യ ആ​റു പേ​രും ക​ഴി​ഞ്ഞി​രു​ന്ന​തെ​ന്ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ൻ മു​റാ​ത്ത് ബേ​ഗു​ൽ വാ​ർ​ത്ത ഏ​ജ​ൻ​സി​യോ​ട് പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here