മൂന്നാമതും നേട്ടംകൊയ്‌ത് ട്രാന്‍സ്‌ജെന്‍ഡര്‍ സഞ്‌ജന

0


കൊച്ചി: മഹാത്മാഗാന്ധി സര്‍വകലാശാല കലോത്സവത്തില്‍ മൂന്നാമതും ഒന്നാം സ്‌ഥാനം നേടി സഞ്‌ജന ചന്ദ്രന്‍. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ ലളിതഗാനം,
ഭരതനാട്യം മത്സരങ്ങളില്‍ ഒന്നാം സ്‌ഥാനം കരസ്‌ഥമാക്കിയ സഞ്‌ജന ഇന്നലെ നടന്ന ക്ലാസിക്കല്‍ വോക്കല്‍ മ്യൂസിക്കിലും ഒന്നാം സ്‌ഥാനം നേടി.

നാലിനങ്ങളില്‍ ഒന്നാമത്‌: തിലകമാകാന്‍ തേജ

കൊച്ചി: കലോത്സവത്തിലെ താരമായി എറണാകുളം സെന്റ്‌ തെരേസാസ്‌ കോളജിലെ തേജ സുനില്‍. നാല്‌ ഇനങ്ങളില്‍ ഒന്നാം സ്‌ഥാനം നേടിയാണ്‌ തേജ പൊന്‍തിളക്കം നേടിയത്‌. ഭരതനാട്യം, കുച്ചിപ്പുഡി, കേരളനടനം, നാടോടിനൃത്തം എന്നിവയ്‌ക്കാണ്‌ ഒന്നാംസ്‌ഥാനം. മൂന്നാംവര്‍ഷ ബിരുദവിദ്യാര്‍ഥിനിയാണ്‌. കഴിഞ്ഞ വര്‍ഷം പത്തനംതിട്ടയില്‍ നടന്ന എം.ജി. കലോത്സവത്തില്‍ തേജയായിരുന്നു കലാതിലകം.

തീപ്പൊരിയായി മേഘ്‌ന

കൊച്ചി: പ്രസംഗമത്സരത്തില്‍ തീപ്പൊരിയായി സെന്റ്‌ തെരേസാസിലെ മേഘ്‌ന മുരളി. രാഷ്‌ട്രം, രാഷ്‌ട്രീയം അധിനിവേശത്തിന്റെ പുതുപാഠങ്ങള്‍ എന്നതായിരുന്നു വിഷയം. 2020ല്‍ നടന്ന എം.ജി. സര്‍വകലാശാല മലയാളം പ്രസംഗത്തില്‍ ഒന്നാംസ്‌ഥാനവും 2019ല്‍ കോട്ടയത്തു നടന്ന മത്സരത്തില്‍ രണ്ടാംസ്‌ഥാനവും നേടിയിരുന്നു. സി.ബി.എസ്‌.ഇ. സംസ്‌ഥാന കലോത്സവത്തില്‍ മൂന്നു തവണ ഒന്നാമതായി.

Leave a Reply