ഓട്ടോയിൽ കടത്തിയ ഇന്ത്യൻ നിർമിത വിദേശമദ്യവുമായി മൂന്നുപേർ പിടിയിൽ

0

ഓട്ടോയിൽ കടത്തിയ ഇന്ത്യൻ നിർമിത വിദേശമദ്യവുമായി മൂന്നുപേർ പിടിയിൽ. മേനംകുളം സെന്റ് ആൻഡ്രൂസ് ലാൽ കോട്ടേജിൽ അഖിൽ തോമസ് (31), ചിറ്റാറ്റുമുക്ക് പഞ്ചായത്തുനട ലക്ഷം വീട്ടിൽ സ്റ്റാൻലി പെരേര (63), ലക്ഷം വീട്ടിൽ നിസാം (42) എന്നിവരെയാണ് തിങ്കളാഴ്ച രാത്രി മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തത്. മംഗലപുരം എസ്.ഐ ഡി.ജെ. ഷാലുവിന്റെ നേതൃത്വത്തിൽ മംഗലപുരം ജങ്ഷനിൽനിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഓട്ടോയുടെ പിറകിൽ 26 കുപ്പികളിൽ കടത്തിയ 37 ലിറ്റർ മദ്യവും പിടിച്ചെടുത്തു.

Leave a Reply