മധ്യപ്രദേശില്‍ മുസ്‌ലീം മതപരോഹിതന്‍ ഉള്‍പ്പടെ രണ്ടുപേരെ കുത്തിപ്പരിക്കേല്‍പ്പിച്ച മൂന്ന് പേര്‍ പിടിയില്‍

0

ഭോപ്പാൽ: മധ്യപ്രദേശില്‍ മുസ്‌ലീം മതപരോഹിതന്‍ ഉള്‍പ്പടെ രണ്ടുപേരെ കുത്തിപ്പരിക്കേല്‍പ്പിച്ച മൂന്ന് പേര്‍ പിടിയില്‍. പ്രതികള്‍ മൂന്നുപേരും പ്രായപൂര്‍ത്തിയാകാത്തവരാണ്.

ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ലാ​ണ് സം​ഭ​വം. ഖ​ണ്ട്വ​യി​ലെ പ​ള്ളി​യി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് ഇ​വ​ര്‍​ക്ക് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ, മു​സ്‌​ലീം സ​മു​ദാ​യ​ത്തി​ലെ നി​ര​വ​ധി​യാ​ളു​ക​ൾ പാ​ടം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി​യി​രു​ന്നു.

സ​മാ​ധാ​നാ​ന്ത​രീ​ക്ഷം നി​ല​നി​ന്നി​രു​ന്ന പ്ര​ദേ​ശ​ത്ത് പോ​ലീ​സി​നെ വി​ന്യ​സി​ച്ചി​ട്ടു​ണ്ടെ​ന്ന് എ​സ്പി പറഞ്ഞു.

Leave a Reply