കൈക്കൂലി കേസില്‍ മൂന്ന് മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെഷന്‍

0

കൈക്കൂലി കേസില്‍ മൂന്ന് മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെഷന്‍. അസിസ്റ്റന്‍ഡ് മോട്ടര്‍ വെഹിക്കള്‍ ഇന്‍സ്‌പെക്ടര്‍മാരായ ബി ഷാജന്‍, അജിത്, എസ് അനില്‍, എംആര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത് ടിപ്പര്‍ ലോറി ഉടമകളില്‍ നിന്ന് കൈക്കൂലി വാങ്ങിയ കേസിലാണ് നടപടി.

ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറാണ് ഇവരുടെ സസ്‌പെന്‍ഷനുളള ഉത്തരവിട്ടത്.ഇവര്‍ക്ക് വേണ്ടി കൈക്കൂലി വാങ്ങിയുരുന്ന ഇടനിലക്കാരന്‍ രാജീവിനെതിരെയും വിജലന്‍സ് കേസെടുത്തിട്ടുണ്ട്. വിജലന്‍സ് നടത്തിയ പരിശോധനയില്‍ നിന്ന് ഒഴിവാക്കുന്നതിനായിരുന്നു ലക്ഷങ്ങളുടെ കൈക്കൂലി വാങ്ങിയത്. ഇവര്‍ താമസിച്ചിരുന്ന സ്ഥലത്തിന്റെ വാടക കൊടുത്തിരുന്നത് പോലും ടിപ്പര്‍ ലോറി ഉടമകളാണെന്നതിനും ഉദ്യോഗസ്ഥര്‍ക്ക് തെളിവ് ലഭിച്ചു.

Leave a Reply