വിമാനത്തിന്റെ ശുചിമുറിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മൂന്നര കിലോ സ്വർണം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ പിടികൂടി

0

വിമാനത്തിന്റെ ശുചിമുറിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മൂന്നര കിലോ സ്വർണം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ പിടികൂടി. മാലദ്വീപിൽനിന്ന് എത്തിയ ഇൻഡിഗോ വിമാനത്തിന്റെ ശുചിമുറിയിൽ നിന്നാണ് ഡയറക്ടർ ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) സ്വർണം പിടികൂടിയത്.

രഹസ്യവിവരത്തെ തുടർന്നാണ് ഡി.ആർ.ഐ സംഘമെത്തിയത്. മസ്‌കറ്റിൽ നിന്ന് മാലി വഴി കൊച്ചിയിലെത്തിയ വിമാനം പിന്നീട് ഹൈദരാബാദിലേക്ക് പോകേണ്ടതായിരുന്നു. മസ്‌കറ്റിൽനിന്ന് എത്തിയ ആരെങ്കിലുമാകാം സ്വർണം കൊണ്ടുവന്നതെന്ന് സംശയിക്കുന്നു.

ഇത് ശുചിമുറിയിൽ ഒളിപ്പിച്ചതുകൊച്ചിയിൽ നിന്ന് കയറിയ ആരെങ്കിലും വഴി ഹൈദരാബാദിൽ ഇറക്കാനായിരുന്നിരിക്കാ

Leave a Reply