ജോലി വാഗ്‌ദാനം ചെയ്‌തു തട്ടിപ്പ്‌ , യുവാവ്‌ അറസ്‌റ്റില്‍

0


കുമരകം: വിദേശ ജോലി വാഗ്‌ദാനം ചെയ്‌ത്‌ യുവാവില്‍ നിന്നു പണം തട്ടിയ കേസില്‍ ഒരാളെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. കോഴിക്കോട്‌ കാലങ്ങാലി പുതുപ്പറമ്പില്‍ ആല്‍ബിന്‍ ജെയിംസ(34) ാണ്‌ കുമരകം പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.
ഇയാള്‍ കുമ്മനം അറുപറ സ്വദേശിയായ യുവാവിന്റെ കൈയില്‍ നിന്നു കാനഡയില്‍ ഡ്രൈവിങ്ങ്‌ ജോലി നല്‍കാമെന്ന്‌ പറഞ്ഞ്‌ മൂന്ന്‌ ലക്ഷത്തില്‍പരം രൂപ പലതവണകളിലായി വാങ്ങുകയും, യുവാവിന്റെ വിസാ ആപ്ലിക്കേഷന്‍ രേഖകള്‍ നല്‍കാതെയും, മേടിച്ച പണം തിരികെ നല്‍കാതെയും കബളിപ്പിക്കുകയായിരുന്നു. എസ്‌.എച്ച്‌.ഒ. ബിന്‍സ്‌ ജോസഫിന്റെ നേതൃത്വത്തിലായിരുന്നു അറസ്‌റ്റ്‌. ഇയാളെ കോടതിയില്‍ ഹാജരാക്കി.

Leave a Reply