അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായി രാജ്യാന്തര നിലവാരത്തിലേക്ക് കേരളത്തിലെ റെയിൽവേ സ്റ്റേഷനുകൾ ഉയർത്താനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്ര റെയിൽവേ മന്ത്രാലയം

0

തിരുവനന്തപുരം: അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായി രാജ്യാന്തര നിലവാരത്തിലേക്ക് കേരളത്തിലെ റെയിൽവേ സ്റ്റേഷനുകൾ ഉയർത്താനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്ര റെയിൽവേ മന്ത്രാലയം. തിരുവനന്തപുരം, കൊല്ലം, എറണാകുളം ജംഗ്ഷൻ, എറണാകുളം ടൗൺ എന്നീ സ്റ്റേഷനുകളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

നവീകരിക്കാൻ പോകുന്ന തിരുവനന്തപുരം റെയിൽവേ സ്റ്റേഷന്റെ ഡിസൈനാണ് കേന്ദ്ര റെയിൽ വേ മന്ത്രാലയം പുറത്തുവിട്ടിരിക്കുന്നത്. റെയിൽവേ സ്റ്റേഷനിൽ വരുത്താൻ ഉദ്ദേശിക്കുന്ന മാറ്റങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള 3 ഡി ചിത്രമാണിത്. ഈ ചിത്രങ്ങൾ കണ്ട് അമ്പരന്നിരിക്കുകയാണ് കേരളത്തിലെ ജനങ്ങൾ.

ആലപ്പുഴ, അങ്ങാടിപ്പുറം, അങ്കമാലി-കാലടി, ചാലക്കുടി, ചങ്ങനാശേരി, ചെങ്ങന്നൂർ, ചിറയിൻകീഴ്, എറണാകുളം, എറണാകുളം ടൗൺ, ഏറ്റുമാനൂർ, ഫറോക്ക്, ഗുരുവായൂർ,കാസർഗോഡ്, കായംകുളം, കൊല്ലം, കോഴിക്കോട്, കുറ്റിപ്പുറം, മാവേലിക്കര,നെയ്യാറ്റിൻകര, നിലമ്പൂർ റോഡ്, ഒറ്റപ്പാലം, പരപ്പനങ്ങാടി, പയ്യന്നൂർ, പുനലൂർ, ഷൊർണൂർ ജംഗ്ഷൻ, തലശ്ശേരി, തൃശ്ശൂർ, തിരൂർ,തിരുവല്ല, തിരുവനന്തപുരം, തൃപ്പൂണിത്തുറ, വടകര, വർക്കല, വടക്കഞ്ചേരി എന്നീ സ്റ്റേഷനുകളെയാണ് അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ആയിരത്തിലധികം സ്റ്റേഷനുകളുടെ അടിസ്ഥാന സൗകര്യ വികസനമാണ് പദ്ധതിയിലൂടെ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. ദീർഘകാല ഉപയോഗത്തിനായി, സ്റ്റേഷനുകളിൽ ലഭ്യമായ സൗകര്യങ്ങൾ പരമാവധി വിനിയോഗിച്ച് ലോകോത്തര നിലവാരത്തിലേക്ക് സ്റ്റേഷനുകളിൽ വികസനം നടപ്പിലാക്കുകയാണ് ലക്ഷ്യം.

Leave a Reply