കേരളത്തിലെ നഗരമേഖലകളിലെ തൊഴിലില്ലായ്മ നിരക്ക് 8.9 ശതമാനമായി കുറഞ്ഞു

0

കേരളത്തിലെ നഗരമേഖലകളിലെ തൊഴിലില്ലായ്മ നിരക്ക് 8.9 ശതമാനമായി കുറഞ്ഞു. ഒക്ടോബർ–ഡിസംബർ കാലയളവിലെ കണക്കാണിത്. ഇതിനു മുൻപുള്ള 2 ത്രൈമാസങ്ങളിലും നിരക്ക് 12.5 ശതമാനമായിരുന്നു.
ഇവിടങ്ങളിൽ പുരുഷൻമാരുടെ തൊഴിലില്ലായ്മ 7.1%, സ്ത്രീകളുടേത് 12.8% എന്നിങ്ങനെയാണ്. ജൂലൈ–സെപ്റ്റംബർ കാലയളവിൽ ഇത് യഥാക്രമം 10.2%,17.4% എന്നിങ്ങനെയായിരുന്നു.

രാജ്യത്തെ നഗരമേഖലകളിലെ തൊഴിലില്ലായ്മ നിരക്ക് 7.2 ശതമാനമാണ്. ജൂലൈ–സെപ്റ്റംബർ കാലയളവിലും 7.2 ശതമാനമായിരുന്നു. ഏപ്രിൽ–ജൂൺ കാലയളവിൽ ഇത് 7.6 ശതമാനവും അതിനു മുൻപ് 8.2 ശതമാനവുമായിരുന്നു.

കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയത്തിന്റേതാണ് കണക്ക്. തൊഴിലില്ലായ്മ ഏറ്റവും കൂടുതൽ രാജസ്ഥാനിലും (13.7%) ജമ്മു കശ്മീരിലുമാണ് (13.5%). കുറവ് ഗുജറാത്തിലാണ് (3.2%).കേരളത്തിന്റെ സമീപ സംസ്ഥാനങ്ങളിലെ നിരക്ക്: തമിഴ്നാട് (6.8%), കർണാടക (4.8%), ആന്ധ്രപ്രദേശ് (8.7%). നഗരമേഖല കേന്ദ്രീകരിച്ചുള്ള കണക്കാണ് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയം പ്രസിദ്ധീകരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here