സ്‌കൂളിന്‌ പൊതുഅവധി നല്‍കി അധ്യാപകരുടെ വിനോദയാത്ര

0


പുന്നയൂര്‍ക്കുളം: സ്‌കൂളിനു പൊതുഅവധി നല്‍കി അധ്യാപകര്‍ ഒരുമിച്ചു വിനോദയാത്രക്കു പോയതു വിവാദമായി. ജീവനക്കാര്‍ കൂട്ടത്തോടെ അവധിയെടുക്കുന്നതിനെതിരേ വിമര്‍ശനമുയരുന്ന സാഹചര്യത്തിലാണ്‌ ഇത്‌.
വിദ്യാഭ്യാസ വകുപ്പ്‌ അധികൃതരെയും ആര്‍.ടി.എയെയും അറിയിക്കാതെയാണു സ്‌കൂള്‍ അടച്ചുപൂട്ടിയുള്ള വിനോദയാത്ര. ചാവക്കാട്‌ വിദ്യഭ്യാസ ഉപജില്ലയ്‌ക്കു കീഴിലുള്ള വടക്കേക്കാട്‌ വൈലത്തൂര്‍ സെന്റ്‌ഫ്രാന്‍സിസ്‌ യു.പി. സ്‌കൂളിലാണ്‌ സംഭവം.
പ്രവൃത്തി ദിവസങ്ങളില്‍ സ്‌കൂള്‍ പൂട്ടിയിടാന്‍ പാടില്ലെന്ന ചട്ടം ലംഘിച്ചു. ഒരു കുട്ടി മാത്രമാണുള്ളതെങ്കിലും ക്ലാസെടുക്കാന്‍ ഒരു അധ്യാപകനെങ്കിലും സ്‌കൂളില്‍ ഉണ്ടാകണമെന്നിരിക്കേയാണു അതു കാറ്റില്‍ പറത്തിയത്‌. ആഴ്‌ചകള്‍ക്കുമുമ്പാണു കുട്ടികളെ വിനോദയാത്രയ്‌ക്കു കൊണ്ടുപോയത്‌. രണ്ടാം ശനിയും ഞായറാഴ്‌ചയും അവധിയുണ്ടായിട്ടും അടുത്തദിവസം സമ്പൂര്‍ണ അവധിയാക്കി സ്‌കൂള്‍ പൂട്ടി.
വാട്‌സ്‌ആപ്പ്‌ വഴിയും ഓഫീസിനു മുന്നില്‍ നോട്ടീസ്‌ ഒട്ടിച്ചും വിദ്യാര്‍ഥികളെ ഇക്കാര്യം അറിയിച്ചിരുന്നുവെന്നാണു പ്രധാന അധ്യാപകന്റെ വിശദീകരണം. ഈ അവധിക്കു പകരം അടുത്ത ആഴ്‌ച കഴിഞ്ഞുള്ള ശനിയാഴ്‌ച സ്‌കൂള്‍ പ്രവര്‍ത്തിക്കുമെന്നും പറഞ്ഞു. സ്‌കൂളിനു അവധിയായിരിക്കുമെന്ന അറിയിപ്പ്‌ വാട്‌സ്‌ ആപ്പ്‌ വഴി അറിയിച്ചിട്ടില്ലെന്നാണു രക്ഷിതാക്കളില്‍ പലരും പറയുന്നത്‌.
സ്‌കൂള്‍ അധ്യാപകര്‍ക്ക്‌ അനുകൂലമായാണ്‌ എ.ഇ.ഒയുടെ വിശദീകരണം. കുട്ടികളുമായാണ്‌ അധ്യാപകര്‍ പഠനയാത്രയ്‌ക്കു പോയതെന്നും കുട്ടികളുമൊന്നിച്ചുള്ള ചിത്രം അയച്ചു തന്നുവെന്നും എ.ഇ.ഒ: രത്‌നകുമാരി പറഞ്ഞു. സ്‌കൂള്‍ ഓഫീസ്‌ പ്രവര്‍ത്തിച്ചാല്‍ മതിയെന്നാണ്‌ എ.ഇ.ഒയുടെ നിലപാട്‌. ഓഫീസും പ്രവര്‍ത്തിച്ചിരുന്നില്ലെന്നു ചൂണ്ടിക്കാട്ടിപ്പോള്‍ അവധിക്കു പകരം മറ്റൊരു ദിവസം സ്‌കൂള്‍ പ്രവര്‍ത്തിക്കുമെന്നു പ്രധാനാധ്യാപകന്‍ പറഞ്ഞുവെന്നു പ്രതികരിച്ചു. മുന്നറിയിപ്പില്ലാതെ സ്‌കൂള്‍ പൂട്ടി അധ്യാപകര്‍ വിനോദയാത്രയ്‌ക്കു പോയതു സംബന്ധിച്ച്‌ എ.ഇ.ഒയോട്‌ റിപ്പോര്‍ട്ട്‌ ചോദിച്ചതായി വിദ്യാഭ്യാസ െഡപ്യൂട്ടി ഡയറക്‌ടര്‍ മദന്‍ മോഹനന്‍ അറിയി

Leave a Reply