മദ്യപിച്ച് വാഹനം ഓടിച്ച് പിടിയിലായ ഡ്രൈവർമാർക്ക് ഇംപോസിഷൻ ശിക്ഷ നൽകിയ പൊലീസ് നടപടി ശരിയോ എന്ന ചോദ്യം സജീവം

0

മദ്യപിച്ച് വാഹനം ഓടിച്ച് പിടിയിലായ ഡ്രൈവർമാർക്ക് ഇംപോസിഷൻ ശിക്ഷ നൽകിയ പൊലീസ് നടപടി ശരിയോ എന്ന ചോദ്യം സജീവം. തൃപ്പൂണിത്തറ ഹിൽപാലസ് ഇൻസ്പെക്ടർ വി. ഗോപകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പ്രത്യേക പരിശോധനയിൽ ആണ് ഡ്രൈവർമാർ പിടിയിലായത്. ഇവർക്കായിരുന്നു വിചിത്ര ശിക്ഷ. നിയമത്തിൽ ഇല്ലാത്ത ഈ ശിക്ഷ എങ്ങനെ സി ഐ നടപ്പാക്കുമെന്ന ചോദ്യവും ഉയരുന്നുണ്ട്.

തിങ്കളാഴ്ച പുലർച്ചെ അഞ്ച് മണി മുതൽ ഒമ്പത് മണി വരെയാണ് പരിശോധന നടന്നത്. 16 ഓളം ഡ്രൈവർമാരാണ് ഇതിനെ തുടർന്ന് പിടിയിലായത്. ഇവരെ 1000 തവണ ഇനി മദ്യപിച്ച് വാഹനം ഓടിക്കില്ല എന്ന് ഇംപോസിഷൻ എഴുതിച്ച ശേഷമാണ് പൊലീസ് ജാമ്യത്തിൽ വിട്ടത്. ഇതിന് സിഐയ്ക്ക് അധികാരമുണ്ടോ എന്നതും ചോദ്യമായി ഉയരുന്നു. എന്നാൽ സാമുഹിക പ്രശ്‌നമായതു കൊണ്ട് തന്നെ സിഐയുടെ ഇടപെടലിനൊപ്പമാണ് പൊതു സമൂഹം. മാതൃകാപരമായിരുന്നു പൊലീസിന്റെ ഓരോ നടപടിയും.

കരിങ്ങകച്ചിറ, വൈക്കം റോഡ് എന്നീ പ്രദേശങ്ങളിലാണ് പരിശോധനകൾ നടന്നത്. പിടിയിലായവരിൽ 10 പേർ പ്രൈവറ്റ് ബസ് ഓടിച്ച ഡ്രൈവർമാരും നാല് പേർ സ്‌കൂൾ ബസ് ഓടിച്ചവരും രണ്ടുപേർ കെ.എസ്. ആർ. ടി.സി ബസ്സ് ഡ്രൈവർമാരുമാണ്. പിടിയിലായ ഈ ബസ്സുകളിലെ യാത്രക്കാരെ പൊലീസ് ഡ്രൈവർമാർ സുരക്ഷിതമായി തൃപ്പൂണിത്തറ ബസ്റ്റാൻഡിൽ എത്തിക്കുകയും അവിടെ വച്ച് തുടർന്നുള്ള യാത്ര സജ്ജമാക്കുകയും ചെയ്തു. ഇതും മാതൃകാപരമായിരുന്നു. അതായത് മദ്യപിച്ചവരെ പിന്നീട് വണ്ടി ഓട്ടിക്കാൻ സമ്മതിച്ചില്ല. സ്‌കൂൾ വിദ്യാർത്ഥികളെ മഫ്ടിയിലുള്ള പൊലീസ് അതാത് സ്‌കൂളുകളിലും എത്തിച്ചു.

പിടിയിലായ കെ്.എസ്.ആർ.ടി.സി ഡ്രൈവർമാർക്കെതിരെ നടപടി എടുക്കുകയും പ്രത്യേക റിപ്പോർട്ട് തയ്യാറാക്കി കെ.എസ്.ആർ.ടി.സി അധികാരികൾക്ക് അയയ്ക്കാനുമാണ് തീരുമാനം. പിടിയിലായ മറ്റു ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കാനും ഇവർ ഓടിച്ചിരുന്ന വാഹനങ്ങളുടെ റെജിസ്ട്രേഷൻ റദ്ദാക്കാനുമാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന് ആവശ്യമായ തുടർ നടപടികൾ ഉടൻ സ്വീകരിക്കുമെന്നും ഇൻസ്പെക്ടർ ഗോപകുമാർ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here