രഹസ്യം വെളിപ്പെടുത്തി പോലീസ്‌ , അര്‍ധരാത്രി കൊടുംതണുപ്പില്‍ നഗ്നയായി കോളിങ്‌ബെല്‍ അടിക്കുന്ന യുവതി

0


ലഖ്‌നൗ: രാത്രിയിലെ കൊടുംതണുപ്പില്‍ നഗ്നയായി സഞ്ചരിക്കുന്ന യുവതിയുടെ ദൃശ്യങ്ങള്‍ സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്‌.
ഉത്തര്‍പ്രദേശിലെ രാംപുര്‍ ജില്ലയിലാണ്‌ അജ്‌ഞാത യുവതിയുടെ രാത്രി നടത്തത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്‌ വന്നത്‌. സമൂഹികമാധ്യമങ്ങളിലടക്കം വീഡിയോ വ്യാപകമായതോടെയാണ്‌ പോലീസ്‌ അന്വേഷണത്തിന്‌ ഇറങ്ങിയത്‌. അലഞ്ഞുതിരിയുന്ന യുവതിക്ക്‌ മാനസികാസ്വാസ്‌ഥ്യമുണ്ടെന്നും അഞ്ച്‌ വര്‍ഷമായി ചികിത്സയിലാണെന്നും പോലീസ്‌ വെളിപ്പെടുത്തി. യുവതിയുടെ മാതാപിതാക്കളെ കണ്ടെത്തിയാണ്‌ പോലീസ്‌ കാര്യങ്ങള്‍ അറിഞ്ഞത്‌. യുവതി വീട്ടില്‍ നിന്നും രാത്രി പുറത്ത്‌ പോകാതെ സംരക്ഷിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും പോലീസ്‌ പറഞ്ഞു.അര്‍ധരാത്രിയില്‍ നഗ്‌നയായ സ്‌ത്രീ വീടുകളുടെ കോളിങ്‌ ബെല്‍ അടിക്കുന്ന സിസി ടിവി വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ രാംപുരിലെ ജനങ്ങള്‍ പരിഭ്രാന്തിയിലായിരുന്നു.
കഴിഞ്ഞ 29 ന്‌ മിലാക്‌ ഗ്രാമത്തില്‍ നിന്നുള്ള സംഭവം രാജ്യമൊട്ടാകെ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുകയായിരുന്നു. വീടുകളുടെ ഡോര്‍ബെല്‍ അടിച്ച്‌ ഞൊടിയിടയില്‍ അപ്രത്യക്ഷമാവുന്ന യുവതിയെ കുറിച്ച്‌ പല കഥകളും പ്രചരിച്ചു. എന്നാല്‍, സംഭവം വിശദമാക്കിയ പോലീസ്‌ ഭയമോ ആശയക്കുഴപ്പമോ ഉണ്ടാക്കുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ പങ്കിടരുതെന്ന്‌ അഭ്യര്‍ത്ഥിച്ചു. യുവതി ആരെയും ഉപദ്രവിച്ചിട്ടില്ലെന്നും പോലീസ്‌ പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here