സിവിൽ സ്റ്റേഷനിൽ ഏഴിടത്ത് ബോംബ് വെച്ചതായി ഭീഷണിക്കത്ത് വന്ന സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്

0

സിവിൽ സ്റ്റേഷനിൽ ഏഴിടത്ത് ബോംബ് വെച്ചതായി ഭീഷണിക്കത്ത് വന്ന സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. മൂന്ന് മണിക്കൂറിലധികമാണ് ജില്ലയുടെ ഭരണസംവിധാനത്തെ വ്യാജ കത്തിലൂടെ മുൾമുനയിൽ നിർത്തിയത്.
കത്തുകളുടെ പൊതുസ്വഭാവം വിലയിരുത്തുമ്പോള്‍ കോടതിക്കാര്യങ്ങളിൽ നല്ല പരിചയമുള്ളയാണ് കത്തെഴുതിയതെന്നാണ് ലഭിക്കുന്ന സൂചന. ഒരു വ്യക്തി ജില്ല ജഡ്ജിയായ കാലം കേന്ദ്രീകരിച്ചുള്ളതാണ് കത്തുകള്‍. അദ്ദേഹത്തിന്റെ കാലത്ത് കോടതിയിൽനിന്ന് എതിർ വിധി ലഭിച്ചയാളോ, അല്ലെങ്കിൽ കോടതി നടപടി നേരിട്ടയാളോയാണ് പിന്നിലെന്ന് സംശയമുണ്ട്.

കത്തുകൾ കൈയെഴുത്ത് വിദ​ഗ്ധരെ ​കൊണ്ട്​ പരിശോധിക്കും. ശാസ്ത്രീയ പരിശോധനയുള്‍പ്പെടെ നടത്തും. പ്രതി മറ്റൊരാളെകൊണ്ട്​ എഴുതിപ്പിച്ചതാകാനും സാധ്യതയുണ്ടെന്ന്​ പൊലീസ്​ സംശയിക്കുന്നു. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി മെ​റി​ൻ ജോ​സ​ഫ്, എ.​സി.​പി എ.​അ​ഭി​ലാ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​ണ്​ കേ​സ്​ അ​ന്വേ​ഷി​ക്കു​ന്ന​ത്.

ബോം​ബ് ഭീ​ഷ​ണി​യു​മാ​യി ല​ഭി​ച്ച ക​ത്തി​ലു​ള്ള അ​തേ കൈ​യ​ക്ഷ​ര​ത്തി​ൽ 2019 മു​ത​ൽ പ​ല​ത​വ​ണ ക​ത്തു​ക​ൾ പ​ല ഓ​ഫി​സു​ക​ളി​ലും വ​ന്നി​ട്ടു​ള്ള​താ​യി പൊ​ലീ​സ്​ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.വെ​ള്ളി​യാ​ഴ്ച വ​ന്ന ക​ത്തി​ൽ പ​രാ​മ​ർ​ശി​ച്ചി​രു​ന്ന സ്ത്രീ​യു​ടെ പേ​രും മേ​ൽ​വി​ലാ​സ​വു​മാ​ണ്​ മു​മ്പും ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. ജീ​വ​ന​ക്കാ​രെ കു​റി​ച്ചു​ള്ള പ​രാ​തി​ക​ൾ ആ​യി​രു​ന്നു പ​ല​തി​ന്‍റെ​യും ഉ​ള്ള​ട​ക്കം. പ​ല​തും ​​ലൈം​ഗി​ക ചു​വ​​യോ​ടെ​യാ​ണ്​ ഉ​ള്ള​തു​മാ​യി​രു​ന്നു. ജീ​വ​ന​ക്കാ​രും പൊ​ലീ​സും ഇ​ത്​ കാ​ര്യ​മാ​ക്കി എ​ടു​ത്തി​രു​ന്നി​ല്ല.

എ​ന്നാ​ൽ, വി​ഷ​യം ഭീ​ഷ​ണി​യി​ലേ​ക്ക്​ മാ​റു​ക​യും സി​വി​ൽ സ്​​റ്റേ​ഷ​നി​ൽ ജ​ഡ്ജി​യെ ഉ​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​ന്​ ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ച്​ മ​ണി​ക്കൂ​റു​ക​ൾ പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ടി വ​രി​ക​യും ചെ​യ്​​ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ പൊ​ലീ​സ്​ പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ച്​ ഊ​ർ​ജി​ത അ​ന്വേ​ഷ​ണ​ത്തി​ലേ​ക്ക്​ ക​ട​ന്ന​ത്.

Leave a Reply