ആലുവയിൽ പൈപ്പിടാനായി ജല അഥോറിറ്റി റോഡിൽ എടുത്ത കുഴിയിൽ ചാടിയും മൺകൂനയിൽ തട്ടിയും സ്‌കൂട്ടർ നിയന്ത്രണം വിട്ടുമറിഞ്ഞ് യാത്രക്കാരിക്ക് പരിക്കേറ്റു

0

ആലുവയിൽ പൈപ്പിടാനായി ജല അഥോറിറ്റി റോഡിൽ എടുത്ത കുഴിയിൽ ചാടിയും മൺകൂനയിൽ തട്ടിയും സ്‌കൂട്ടർ നിയന്ത്രണം വിട്ടുമറിഞ്ഞ് യാത്രക്കാരിക്ക് പരിക്കേറ്റു. അപകടത്തിൽ യുവതിയുടെ കാലിന്റെ എല്ലിന് പൊട്ടലുണ്ടായി. യുവതി ആശുപത്രിയിൽ ചികിത്സതേടി. ആലുവ ശ്രീമൂലനഗരം എംഎ‍ൽഎ. റോഡിലാണ് അപകടം.

പൈപ്പിടാനായി ജല അഥോറിറ്റി റോഡിൽ കുഴിയെടുത്തിരുന്നു. ഇതിനായെടുത്ത മണ്ണാണ് കുഴിക്ക് സമീപം കൂട്ടിയിട്ടിരുന്നത്. റോഡിൽ ഉയർന്നുനിന്നിരുന്ന മൺത്തിട്ടയും കുഴിയും യുവതി ശ്രദ്ധിച്ചിരുന്നില്ല. വേഗതയിലെത്തിയ സ്‌കൂട്ടർ കുഴിയിൽ ചാടുകയും പിന്നാലെ മൺത്തിട്ടയിൽ കയറുകയും ചെയ്തതോടെ നിയന്ത്രണംവിട്ട് മറിയുകയും യാത്രക്കാരി റോഡിൽ വീഴുകയുമായിരുന്നു.

മാസങ്ങൾക്ക് മുമ്പാണ് ശ്രീമൂലനഗരം എംഎ‍ൽഎ. റോഡിൽ പൈപ്പിടാനായി ജല അഥോറിറ്റി കുഴിയെടുത്തത്. പണി കഴിഞ്ഞിട്ടും കുഴി മൂടുകയോ ഇതിനായെടുത്ത മണ്ണ് നിരപ്പാക്കുകയോ ചെയ്തിരുന്നില്ല. നാട്ടുകാർ പലതവണ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ല. എന്നാൽ അപകടമുണ്ടായതിന് പിന്നാലെ അധികൃതർക്കെതിരേ വലിയ പ്രതിഷേധമുയർന്നു. ഇതോടെ അഞ്ചുമിനിറ്റിനുള്ളിൽ കുഴി മൂടുകയും മൺകൂന നിരപ്പാക്കുകയുമായിരുന്നു

Leave a Reply