സംശയരോഗത്തെ തുടർന്ന് ഒപ്പം താമസിച്ചിരുന്ന യുവതിയെ പങ്കാളി തലയ്ക്കടിച്ചു കൊന്നു

0

സംശയരോഗത്തെ തുടർന്ന് ഒപ്പം താമസിച്ചിരുന്ന യുവതിയെ പങ്കാളി തലയ്ക്കടിച്ചു കൊന്നു. പൂഴിക്കാട് ചിറമുടിയിൽ താമസിക്കുന്ന മുളക്കുഴ സ്വദേശിനി സജിത(42)യാണ് മരിച്ചത്. ഇവർക്കൊപ്പം കഴിഞ്ഞിരുന്ന തിരുവനന്തപുരം വെള്ളറട സ്വദേശി ഷൈജുവാണ് കൊല നടത്തിയത്. ഇയാൾ ഒളിവിലാണ്.

വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. സംശയ രോഗിയായ ഷൈജു അതിന്റെ പേരിൽ സജിതയുമായി വാക്കു തർക്കത്തിലേർപ്പെടുകയും മരക്കഷണം കൊണ്ട് തലയ്ക്ക് അടിക്കുകയുമായിരുന്നു. ഉടൻ തന്നെ പന്തളം സി.എം ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചുവെന്ന് ഡോക്ടർമാർ അറിയിച്ചു.

സജിതയും ഷൈജുവും രണ്ടു വർഷമായി ചിറമുടിയിൽ താമസിക്കുകയാണ്. ഇരുവരും നേരത്തേ വിവാഹിതരാണ്. സജിതയ്ക്ക് 19 വയസുള്ള മകനുണ്ട്. മൊബൈൽ ടെക്നീഷ്യനായി ജോലി ചെയ്യുന്നു. ഇയാൾ വീട്ടിൽ വരാറില്ല. ഷൈജുവും സജിതയും നിയമപരമായി വിവാഹം കഴിച്ചിട്ടുണ്ടോയെന്ന കാര്യത്തിൽ വ്യക്തതയില്ല. ഷൈജുവിന് വേണ്ടി പൊലീസ് തെരച്ചിൽ ഊർജിതമാക്കി.

Leave a Reply