തിയേറ്ററുകളിൽ ഓൺലൈൻ ചാനലുകൾക്ക് വിലക്കേർപ്പെടുത്തി സിനിമ സംഘടനകൾ എന്ന വാർത്ത വ്യാജം…

0

കൊച്ചി:തിയേറ്ററുകളിൽ ഓൺലൈൻ ചാനലുകൾക്ക് വിലക്കേർപ്പെടുത്തി സിനിമ സംഘടനകൾ എന്ന വാർത്ത വ്യാജം! “ഈ ആഴ്ച ഇറങ്ങുന്ന ചിത്രങ്ങൾ മുതൽ തിയേറ്ററുകളിൽ ഓൺലൈൻ ചാനലുകൾ അടക്കം പ്രേക്ഷകരുടെ അഭിപ്രായം ചോദിക്കുന്നത് വിലക്കേർപ്പെടുത്തി സിനിമ സംഘടന” എന്നൊരു വാർത്തയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഫെഫ്ക ജനറൽ സെക്രട്രി ബി. ഉണ്ണികൃഷ്ണൻന്റെ ഫോട്ടോ ഉൾപ്പെടുത്തികൊണ്ട് പ്രചരിക്കുന്ന ഈ വാർത്ത തികച്ചും വ്യാജമാണെന്നും തിയറ്റർ ഓണേർസ് അസോസിയേഷൻ, ഫെഫ്കെ, തുടങ്ങി ഔദ്യോഗിക സംഘടനകളൊന്നും തന്നെ ഇത്തരമൊരു പ്രഖ്യാപനം നടത്തിയതായി അറിവില്ലെന്നുമാണ് ഔദ്യോഗീക വിശദീകരണം.

ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ‘ക്രിസ്റ്റഫർ’ എന്ന സിനിമ ഇറങ്ങാൻ 2 ദിവസം മാത്രം ബാക്കി നിൽക്കെയാണ് ഇങ്ങനൊരു വാർത്ത പ്രചരിക്കുന്നത്. ഇത് ‘ക്രിസ്റ്റഫർ’ എന്ന ചിത്രത്തെ തകർക്കുക എന്ന ലക്ഷ്യത്തോടെ ആരൊക്കെയോ കെട്ടിച്ചമച്ചുണ്ടാക്കിയ വാർത്ത മാത്രമാണെന്ന് ബി.ഉണ്ണികൃഷ്ണൻ വ്യക്തമാക്കി.

Leave a Reply