ഭാര്യയെ വെട്ടിപ്പരിക്കേല്പിച്ച് കടന്നുകളഞ്ഞയാൾ കിണറ്റിൽ വീണ നിലയിൽ; ശശിയെ പുറത്തെടുത്തത് ഫയർഫോഴ്സ് എത്തി

0

കോതമംഗലം: ഭാര്യയെ വെട്ടിപ്പരിക്കേല്പിച്ച് കടന്നുകളഞ്ഞയാളെ കിണറ്റിൽ വീണ നിലയിൽ കണ്ടെത്തി. തലക്കോട് സ്വദേശിയായ ശശിയാണ് കിണറ്റിൽ വീണത്. ഇയാളെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് പുറത്തെടുത്തു. ഇയാളെ കിണറ്റിൽ നിന്ന് പുറത്തെത്തിച്ച ശേഷം ഊന്നുകൽ പൊലീസിന് കൈമാറി.

കിണറ്റിൽ വീണതിനെ തുടർന്ന് ചെറിയ പരുക്കുകൾ പറ്റിയ ശശിയെ പൊലീസ് വൈദ്യ പരിശോധനക്ക് വിധേയമാക്കി. കുടുംബ വഴക്കിനെ തുടർന്ന് ഇയാൾ ഇന്നലെയാണ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചത്. പ്രതിക്കായി തെരച്ചിൽ നടത്തുന്നതിനിടെയാണ് ഇയാളെ കിണറ്റിൽ വീണ നിലയിൽ കണ്ടെത്തിയത്.

Leave a Reply