മുന്നോട്ടെടുത്ത ട്രെയിനിൽ കയറവേ പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിൽ വഴുതി വീണ വീട്ടമ്മയെ മകളും യാത്രക്കാരും ചേർന്ന് സാഹസികമായി രക്ഷപ്പെടുത്തി

0

മുന്നോട്ടെടുത്ത ട്രെയിനിൽ കയറവേ പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിൽ വഴുതി വീണ വീട്ടമ്മയെ മകളും യാത്രക്കാരും ചേർന്ന് സാഹസികമായി രക്ഷപ്പെടുത്തി. ശനിയാഴ്ച രാവിലെ 8.10ന് പുനലൂർ സ്റ്റേഷനിൽനിന്ന് കൊല്ലത്തേക്കുള്ള മെമുവിൽ കയറാൻ ശ്രമിച്ച കിളികൊല്ലൂർ സ്വദേശിനി ഷാഹിലത്താണ് (48) അപകടത്തിൽപ്പെട്ടത്.

ട്രെ​യി​ൻ പ​തി​യെ മു​ന്നോ​ട്ട് നീ​ങ്ങ​വെ ക​യ​റാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു ഷാ​ഹി​ല​ത്തും മ​ക​ളാ​യ അ​ലീ​ന​യും. മ​ക​ൾ ട്രെ​യി​നി​ൽ ക​യ​റി​യെ​ങ്കി​ലും ഷാ​ഹി​ല​ത്ത് കാ​ൽ വ​ഴു​തി പ്ലാ​റ്റ്​​ഫോ​മി​നും ട്രെ​യി​നി​നും ഇ​ട​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ഒ​രു കാ​ൽ ഉ​ള്ളി​ലേ​ക്ക് പോ​യെ​ങ്കി​ലും പൂ​ർ​ണ​മാ​യി വീ​ണു പോ​വാ​തെ അ​ലീ​ന അ​മ്മ​യെ താ​ങ്ങി നി​ർ​ത്തി.ഈ ​സ​മ​യം യാ​ത്ര​ക്കാ​രു​ടെ ബ​ഹ​ളം ക​ണ്ട് തൊ​ട്ട​ടു​ത്ത ക​മ്പാ​ർ​ട്ട്മെൻറി​ലു​ണ്ടാ​യി​രു​ന്ന അ​ടൂ​ർ സ്വ​ദേ​ശി ബി​ലാ​ൽ ച​ങ്ങ​ല വ​ലി​ച്ചു. ആ​ദ്യ​ശ്ര​മ​ത്തി​ൽ ട്രെ​യി​ൻ​നി​ന്നി​ല്ലെ​ങ്കി​ലും പി​ന്നീ​ട് മ​റ്റ് ക​മ്പാ​ർ​ട്മെൻറി​ലു​ള്ള​വ​രും ച​ങ്ങ​ല വ​ലി​ച്ച് ട്രെ​യി​ൻ നി​ർ​ത്തി.

ചെ​റി​യ പ​രി​ക്കേ​റ്റ യു​വ​തി​യെ റെ​യി​ൽ​വേ പൊ​ലീ​സും സ്റ്റേ​ഷ​ൻ അ​ധി​കൃ​ത​രും ആ​ർ.​പി.​എ​ഫും ചേ​ർ​ന്ന് പു​ന​ലൂ​ർ താ​ലൂ​ക്കാശു​പ​ത്രി​യി​ലെ​ത്തി​ച്ചു. യു​വ​തി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ 108 ആം​ബു​ല​ൻ​സ് വി​ളി​ച്ചെ​ങ്കി​ലും അ​ര​മ​ണി​ക്കൂ​ർ പി​ന്നി​ട്ടി​ട്ടും എ​ത്തി​യി​ല്ല. ഒ​ടു​വി​ൽ റെ​യി​ൽ​വേ പൊ​ലീ​സ് എ​സ്.​ഐ ഓ​ട്ടോ​റി​ക്ഷ​യി​ൽ പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു

LEAVE A REPLY

Please enter your comment!
Please enter your name here