കാറിൽ മാരക ലഹരിവസ്തുക്കളുമായി വിൽപനക്കെത്തിയ യുവാവിനെ എക്‌സൈസ് സംഘം പിടികൂടി

0

കാറിൽ മാരക ലഹരിവസ്തുക്കളുമായി വിൽപനക്കെത്തിയ യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. ആലപ്പാട് പണ്ടാരത്തുരുത്ത് തെക്കേ തോപ്പിൽ നിധിനാണ് (22) പിടിയിലായത്. ഇയാളിൽനിന്ന് 5.27 ഗ്രാം എം.ഡി.എം.എ, 30000 രൂപ, കത്തി എന്നിവയും കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

രഹസ്യ വിവരത്തെ തുടർന്ന് എക്‌സൈസ് എൻഫോഴ്‌സമെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്‌പെഷൽ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. തീരമേഖല കേന്ദ്രീകരിച്ച് മയക്കുമരുന്ന് വ്യാപാരം നടത്തുന്ന ശൃംഖലയിലെ കണ്ണിയാണ് ഇയാളെന്ന് കരുതുന്നതായി എക്‌സൈസ് അറിയിച്ചു.

Leave a Reply