നഗരസഭയിലെ തൊഴിലുറപ്പു പദ്ധതി തൊഴിലാളികൾ റോഡ് നിർമാണ പ്രവർത്തനങ്ങൾ കൂടി ഏറ്റെടുക്കുന്നു

0

നഗരസഭയിലെ തൊഴിലുറപ്പു പദ്ധതി തൊഴിലാളികൾ റോഡ് നിർമാണ പ്രവർത്തനങ്ങൾ കൂടി ഏറ്റെടുക്കുന്നു. ആദ്യ ഘട്ടത്തിൽ നഗരസഭയിലെ കോൺക്രീറ്റ് റോഡുകളുടെ നിർമാണമാണു തുടങ്ങിയത്. 36 വാർഡുകളിലായി 4 ലക്ഷം രൂപ വീതം ഒരു കോടിയിലേറെ രൂപയുടെ പ്രവൃത്തി നടത്തും.

ടെൻഡർ നടപടി ഉൾപ്പെടെ പൂർത്തിയായ പദ്ധതികളുടെ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങി. വിദഗ്ധ പരിശീലനം പൂർത്തിയാക്കിയാണു തൊഴിലാളികൾ പുതിയ ദൗത്യം ഏറ്റെടുത്തത്.നഗരസഭാ എൻജിനീയർ ടി.ജയപ്രകാശിന്റെ പിന്തുണയും സഹായവും തൊഴിലാളികൾക്കുണ്ട്.

റോഡ് നിർമാണ പ്രവർത്തനങ്ങൾ തൊഴിലാളികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നു നഗരസഭാധ്യക്ഷ കെ.ജാനകീദേവിയും വൈസ് ചെയർമാൻ കെ.രാജേഷും അറിയിച്ചു.കഴിഞ്ഞ സാമ്പത്തിക വർഷം കിണറുകളുടെ നിർമാണവും തൊഴിലാളികൾ ഏറ്റെടുത്തു പൂർത്തിയാക്കിയിരുന്നു.

28 കിണറുകളാണു കുഴിച്ചത്. കഴിഞ്ഞ വർഷം കൂടുതൽ തൊഴിൽ ദിനങ്ങൾ നൽകിയ ജില്ലയിലെ ഒന്നാമത്തെയും സംസ്ഥാനത്തെ നാലാമത്തെയും നഗരസഭയാണ് ഒറ്റപ്പാലം.

LEAVE A REPLY

Please enter your comment!
Please enter your name here