ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീണു ഡോക്ടര്‍ മരിച്ചു

0


പാലക്കാട്: ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു. രോഗികളെ പരിചരിക്കവെയാണ് ഡോക്ടര്‍ മരണമടഞ്ഞത്. മുണ്ടൂര്‍ പിഎച്ച്‌സിയിലെ ഡോക്ടറായ സൂരജാണ് കുഴഞ്ഞുവീണ് മരിച്ചത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഇന്ന് രാവിലെ ജോലിയ്ക്ക് എത്തിയിരുന്നു. എന്നാല്‍ 11.30 ഓടെയാണ് ഡോക്ടര്‍ കുഴഞ്ഞുവീണത്. ഉടനെ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഡോക്ടര്‍ കോട്ടയം സ്വദേശിയാണ്.

Leave a Reply