കർണാടകയിലെ രണ്ട് വനിതാ ഐപിഎസ് – ഐഎഎസ് തമ്മിലുള്ള തർക്കം ഭരണകൂടത്തിന് തലവേദനയാകുന്നു

0

കർണാടകയിലെ രണ്ട് വനിതാ ഐപിഎസ് – ഐഎഎസ് തമ്മിലുള്ള തർക്കം ഭരണകൂടത്തിന് തലവേദനയാകുന്നു. രോഹിണി സിന്ദൂരി ഐഎഎസ്, രൂപ മോഡ്ഗിൽ ഐപിഎസ് എന്നിവരാണ് സാമൂഹ്യമാധ്യമങ്ങളിലെ അഴിമതി ആരോപണവും വ്യക്തിപരമായ അധിക്ഷേപങ്ങളുമായി കളം നിറയുന്നത്.

സം​സ്ഥാ​ന​ത്തെ ചി​ല ഐ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ്രൈ​വ​റ്റ് ചാ​റ്റി​ലൂ​ടെ രോ​ഹി​ണി സി​ന്ദൂ​രി കൈ​മാ​റി​യെ​ന്ന് ആ​രോ​പി​ക്കു​ന്ന ചി​ല ഫോ​ട്ടോ​ക​ൾ ഇ​ന്ന് ഉ​ച്ച​യോ​ടെ രൂ​പ മോ​ഡ്ഗി​ൽ സാ​മൂ​ഹ്യ​മാ​ധ്യ​മ​ത്തി​ൽ പോ​സ്റ്റ് ചെ​യ്ത​താ​ണ് വി​വാ​ദം ആ​ളി​ക്ക​ത്തി​ച്ച​ത്.

ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സി​ന്ദൂ​രി ഇ​ത്ത​രം ഫോ​ട്ടോ​ക​ൾ കൈ​മാ​റി​യ​ത് ഇ​ന്ത്യ​ൻ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് സ​ർ​വീ​സ് ച​ട്ട​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​ണെ​ന്നും ഇ​ത് ഗു​രു​ത​ര അ​ച്ച​ട​ക്ക​ലം​ഘ​ന​മാ​ണെ​ന്നും മോ​ഡ്ഗി​ൽ പ​റ​ഞ്ഞു.

എ​ന്നാ​ൽ മോ​ഡ്ഗി​ൽ വ്യ​ക്തി​വി​രോ​ധം തീ​ർ​ക്കു​ക​യാ​ണെ​ന്നും ത​ന്‍റെ സാ​മൂ​ഹ്യ​മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ളി​ൽ നി​ന്നെ​ടു​ത്ത ഫോ​ട്ടോ​ക​ൾ ഉ​പ​യോ​ഗി​ച്ച് അ​പ​വാ​ദ​പ്ര​ച​ര​ണം ന​ട​ത്തു​ക​യാ​ണെ​ന്നും സി​ന്ദൂ​രി ആ​രോ​പി​ച്ചു. മോ​ഡ്ഗി​ൽ ഇ​ത്ത​രം പ്ര​വ​ർ​ത്തി​ക​ൾ സ്ഥി​ര​മാ​യി ചെ​യ്യു​ന്ന​താ​ണെ​ന്നും ഇ​വ​ർ​ക്കെ​തി​രെ താ​ൻ നി​യ​മ​ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യും സി​ന്ദൂ​രി അ​റി​യി​ച്ചു.

നേ​ര​ത്തെ, മൈ​സൂ​രു ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ ആ​യി സേ​വ​മ​നു​ഷ്ഠി​ക്കു​ന്ന വേ​ള​യി​ൽ സി​ന്ദൂ​രി നി​ര​വ​ധി അ​ഴി​മ​തി​ക​ൾ ന​ട​ത്തി​യ​താ​യി മോ​ഡ്ഗി​ൽ ആ​രോ​പി​ച്ചി​രു​ന്നു. പൈ​തൃ​ക കെ​ട്ടി​ട​മാ‌​യ മൈ​സൂ​രു ഡി​സി ഓ​ഫീ​സി​ൽ അ​നു​വാ​ദ​മി​ല്ലാ​തെ നീ​ന്ത​ൽ​ക്കു​ളം നി​ർ​മി​ച്ചു, ബ​ന്ധു​ക്ക​ൾ​ക്ക് സ​ഹാ​യ​ക​ര​മാ​കു​ന്ന രീ​തി​യി​ൽ റ​വ​ന്യൂ രേ​ഖ​ക​ൾ തി​രു​ത്തി ഭൂ​മി പ​തി​ച്ചു​ന​ൽ​കി, വ്യാ​ജ വൗ​ച്ച​റു​ക​ൾ സ​മ​ർ​പ്പി​ച്ച് തു​ക ത​ട്ടി​യെ​ടു​ത്തു എ​ന്നീ ആ​രോ​പ​ണ​ങ്ങ​ളാ​ണ് മോ​ഡ്ഗി​ൽ ഉ​ന്ന​യി​ച്ച​ത്.

ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ഡി.​കെ. ര​വി ജീ​വ​നൊ​ടു​ക്കി​യ​തി​ന് പി​ന്നി​ലും സി​ന്ദൂ​രി​യാ​ണെ​ന്ന് ഇ​വ​ർ ആ​രോ​പി​ച്ചി​രു​ന്നു. മൈ​സൂ​രു ഡി​സി പ​ദ​വി​യി​ലി​രി​ക്കെ ജ​ന​താ​ദ​ൾ എം​എ​ൽ​എ എ​സ്.​ആ​ർ. മ​ഹേ​ഷു​മാ​യി സി​ന്ദൂ​രി​ക്കു​ണ്ടാ​യി​രു​ന്ന ത​ർ​ക്കം പ​രി​ഹ​രി​ക്കാ​ൻ ര​ഹ​സ്യ​ച​ർ​ച്ച ന​ട​ത്തി​യ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഈ​യി​ടെ പു​റ​ത്തു​വ​ന്നി​രു​ന്നു. ഇ​തി​നെ​ല്ലാം പു​റ​മെ​യാ​ണ് സ്വ​കാ​ര്യ ഫോ​ട്ടോ​ക​ൾ ഷെ‌​യ​ർ ചെ​യ്തെ​ന്ന വി​വാ​ദം വ​രു​ന്ന​ത്.

നേ​ര​ത്തെ, കോ​വി​ഡ് പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യി​രു​ന്ന 2021-ൽ ​മൈ​സൂ​രു​വി​ന്‍റെ സ​മീ​പ ജി​ല്ല​യാ​യ ചാ​മ​രാ​ജ​ന​ഗ​റി​ലേ​ക്ക് ഓ​ക്സി​ജ​ൻ ന​ൽ​കാ​തെ സി​ന്ദൂ​രി പി​ടി​വാ​ശി കാ​ട്ടി​യെ​ന്ന ആ​രോ​പ​ണ​വും ഉ​യ​ർ​ന്നി​രു​ന്നു.

ക​ർ​ണാ​ട​ക​യി​ലെ ഏ​റ്റ​വും പി​ന്നാ​ക്ക ജി​ല്ല​യാ​യ ചാ​മ​രാ​ജ​ന​ഗ​റി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ഓ​ക്സി​ജ​ൻ ല​ഭി​ക്കാ​തെ 24 പേ​ർ മ​രി​ച്ച​പ്പോ​ൾ സി​ന്ദൂ​രി​ക്കെ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​ന​മാ​ണ് ഉ​യ​ർ​ന്ന​ത്. എ​ന്നാ​ൽ സം​ഭ​വ​ത്തി​ൽ സി​ന്ദൂ​രി തെ​റ്റു​കാ​രി​യ​ല്ലെ​ന്ന് അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു.

സി​ന്ദൂ​രി – മോ​ഡ്ഗി​ൽ വാ​ദ​പ്ര​തി​വാ​ദം വി​വാ​ദ​മാ​യ​തോ​ടെ ത​ർ​ക്കം ഉ​ദ്യോ​ഗ​സ്ഥ ത​ല​ത്തി​ലു​ള്ള​ത് അ​ല്ലെ​ന്നും വ്യ​ക്തി​പ​ര​മാ​ണെ​ന്നും ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ബ​സ​വ​രാ​ജ് ബൊ​മ്മെ അ​റി​യി​ച്ചു.

Leave a Reply