തുര്‍ക്കി- സിറിയ അതിര്‍ത്തിയില്‍ തിങ്കളാഴ്ചയുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 10,000 ലേക്ക് അടുക്കുന്നു

0

ഇസ്താംബൂള്‍: തുര്‍ക്കി- സിറിയ അതിര്‍ത്തിയില്‍ തിങ്കളാഴ്ചയുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 10,000 ലേക്ക് അടുക്കുന്നു. ഇതിനകം 9,500 ലേറെ മൃതദേഹങ്ങള്‍ കണ്ടെടുത്തുവെന്ന് റിപ്പോര്‍ട്ടുണ്ട്. ഇനിയും നിരവധി പേര്‍ അവശിഷ്ടങ്ങള്‍ക്കടയില്‍ കുടുങ്ങിക്കിടക്കുകയാണ്. കടുത്ത തണുപ്പും മഞ്ഞുവീഴ്ചയും അവഗണിച്ച് അവരെ പുറത്തെത്തിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ ശ്രമം തുടരുന്നു.

തുര്‍ക്കിയില്‍ മാത്രം 6,900 മൃതദേഹങ്ങള്‍ കണ്ടെടുത്തു. 37,011 പേര്‍ക്ക് പരിക്കേറ്റു. സിറിയയില്‍ 2,400 പേര്‍ മരണമടഞ്ഞു.

Leave a Reply