ശബരിമല കയറി വിവാദം സൃഷ്ടിച്ച കനകദുർഗ്ഗയുടെ ജീവിതകഥ പുസ്തകമാകുന്നു

0

ശബരിമല കയറി വിവാദം സൃഷ്ടിച്ച കനകദുർഗ്ഗയുടെ ജീവിതകഥ പുസ്തകമാകുന്നു. ‘മാളികപ്പുറത്തമ്മ മുതൽ കനകദുർഗ്ഗവരെ’ എന്ന പേരിൽ ആർ എൽ ജീവൻലാൽ രചിച്ച പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് മലപ്പുറത്തെ ചിത്രരശ്മി ബുക്‌സ് ആണ്.

പുസ്തകത്തിന്റെ പ്രകാശനം 22 ബുധനാഴ്ച വൈകീട്ട് അഞ്ചിന്് സാഹിത്യ അക്കാദമിയിൽ കെ ഇ എൻ കുഞ്ഞഹമ്മദ് നിർവ്വഹിക്കും. ജൻഡർ ഇക്വാളിറ്റിയും സുപ്രിംകോടതി വിധിയും എന്ന വിഷയത്തിൽ സണ്ണി കപിക്കാട് പ്രഭാഷണം നടത്തും. നടിയും സാമൂഹ്യപ്രവർത്തകയുമായ ജോളി ചിറയത്ത് അധ്യക്ഷനാകും. മൈത്രേയൻ, രഹ്ന ഫാത്തിമ എന്നിവർ മുഖ്യാതിഥികളാകും. കൂട്ടം എന്ന വാട്‌സ് ആപ് കൂട്ടായ്മയാണ് പ്രകാശന ചടങ്ങ് സംഘടിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here