ഇഹ്തശാം സിദ്ദീഖി നൽകിയ ഹരജി ബോംബെ ഹൈകോടതി തള്ളി

0

രണ്ടാം വർഷ എൽഎൽ.ബി പരീക്ഷക്ക് ഹാജരാകാൻ അനുമതി തേടി 2011ലെ ട്രെയിൻ സ്ഫോടന കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതി ഇഹ്തശാം സിദ്ദീഖി നൽകിയ ഹരജി ബോംബെ ഹൈകോടതി തള്ളി. ബുധനാഴ്ചയാണ് ഹരജി ജസ്റ്റിസുമാരായ നിതിൻ സാമ്പ്രെ, രാജേഷ് ലദ്ധ എന്നിവരുടെ ഡിവിഷൻ ബെഞ്ചിലെത്തിയത്. വ്യാഴാഴ്ച മുംബൈയിലാണ് പരീക്ഷ.

നാ​ഗ്​​പു​ർ ജ​യി​ലി​ൽ ക​ഴി​യു​ന്ന ഇ​ഹ്​​ത​ശാ​മി​നെ മും​ബൈ​യി​ൽ എ​ത്തി​ക്കാ​നു​ള്ള പൊ​ലീ​സ്​ സം​ര​ക്ഷ​ണം ഒ​രു​ക്കാ​ൻ പെ​ട്ടെ​ന്ന് സാ​ധി​ക്കി​ല്ലെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ വി​ധി. ആ​ദ്യം ജ​യി​ൽ ഡി.​ജി.​പി​യെ സ​മീ​പി​ക്കാ​തെ​യാ​ണ്​ ഇ​ഹ്​​ത​ശാം സി​ദ്ധീ​ഖി കോ​ട​തി​യെ സ​മീ​പി​ച്ച​തെ​ന്ന പ്രോ​സി​ക്യൂ​ഷ​ൻ വാ​ദം കോ​ട​തി അം​ഗീ​ക​രി​ച്ചു.

നേ​ര​ത്തെ ഡി.​ജി.​പി​യെ സ​മീ​പി​ച്ചി​രു​ന്നെ​ങ്കി​ൽ സു​ര​ക്ഷ സം​വി​ധാ​നം ഒ​രു​ക്കാ​ൻ ക​ഴി​യു​മാ​യി​രു​ന്നു​വെ​ന്നും കോ​ട​തി പ​റ​ഞ്ഞു. 2014 ലാ​ണ്​ കോ​ട​തി​യു​ടെ അ​നു​മ​തി​യോ​ടെ ഇ​ഹ്​​ത​ശാം ആ​ദ്യ വ​ർ​ഷ എ​ൽ​എ​ൽ.​ബി പ​രീ​ക്ഷ എ​ഴു​തി​യ​ത്. 2015ൽ ​വ​ധ​ശി​ക്ഷ വി​ധി​ച്ച​തോ​ടെ ഇ​ഹ്​​ത​ശാ​മി​നെ മും​ബൈ​യി​ൽ​നി​ന്ന് നാ​ഗ്​​പു​ർ ജ​യി​ലി​ലേ​ക്ക്​ മാ​റ്റി.

അ​തോ​ടെ, തു​ട​ർ പ​ഠ​നം മു​ട​ങ്ങി. ഈ ​വ​ർ​ഷം പ​രീ​ക്ഷ എ​ഴു​താ​ൻ തീ​രു​മാ​നി​ച്ച ഇ​ഹ്​​ത​ശാ​മി​ന്​ കോ​ട​തി അ​നു​വ​ദി​ച്ചാ​ൽ ഹാ​ൾ​ടി​ക്ക​റ്റ്​ ന​ൽ​കു​മെ​ന്ന്​ മും​ബൈ സി​ദ്ധാ​ർ​ഥ്​ കോ​ള​ജ്​ അ​റി​യി​ച്ചി​രു​ന്നു. തു​ട​ർ​ന്ന്​ ക​ഴി​ഞ്ഞ 24നാ​ണ്​ ഹൈ​കോ​ട​തി​യി​ൽ ഹ​ര​ജി ന​ൽ​കി​യ​ത്. എ​ന്നാ​ൽ, ഹ​ര​ജി കോ​ട​തി ര​ജി​സ്റ്റ​ർ ചെ​യ്ത​ത്​ 31നാ​ണ്. പ​രി​ഗ​ണി​ച്ച​ത്​ ബു​ധ​നാ​ഴ്ച​യും.

Leave a Reply