അബുദാബിയില്‍ മനുഷ്യശരീരത്തെക്കുറിച്ച് പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ബോഡി മ്യൂസിയം തുറന്നു

0

അബുദാബിയില്‍ മനുഷ്യശരീരത്തെക്കുറിച്ച് പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ബോഡി മ്യൂസിയം തുറന്നു. അബുദാബി ഖലീഫ യൂണിവേഴ്‌സിറ്റിയില്‍ നിര്‍മ്മിച്ച മ്യൂസിയത്തില്‍ വിദ്യാര്‍തഥികള്‍ക്കും, പൊതുജനങ്ങള്‍ക്കും പ്രവേശനമുണ്ടാകും. യൂണിവേഴ്‌സിറ്റിയുടെ താഴത്തെ നിലയിലാണ് വേറിട്ട ഈ മ്യൂസിയം.

മനുഷ്യശരീരത്തിന്റെ ഭാഗങ്ങളും, അവയുടെ പ്രവര്‍ത്തന രീതികളും പഠിപ്പിക്കുന്ന ഈ സംരംഭത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് യൂണിവേഴ്‌സിറ്റി മെഡിക്കല്‍ ആരോഗ്യ പഠന വിഭാഗമാണ്. പൊതുജനങ്ങളെ ശരീരവും, ആരോഗ്യവും സംരക്ഷിക്കേണ്ട ആവശ്യകതയെക്കുറിച്ച് ബോധവത്കരിക്കുന്നതിനും, പുതുതലമുറയില്‍ ശാസ്ത്രീയ അവബോധം വളര്‍ത്തുന്നതിനും ഇത്തരമൊരു മ്യൂസിയം സഹായിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

പ്രദര്‍ശനത്തില്‍ ശരീരത്തിലെ നാഡീവ്യവസ്ഥ, പേശീവ്യവസ്ഥ, ദഹനവ്യവസ്ഥ, ശ്വാസോച്ഛാസ സംവിധാനം, ഹൃദയത്തിന്റെയും ധമനികളുടെയും പ്രവര്‍ത്തനം ഇവ കണ്ട് മനസ്സിലാക്കാന്‍ സാധിക്കും.ആന്തരീകാവയവങ്ങളെ കുറിച്ച് മനസ്സിലാക്കുന്നതിന് ഡിസക്റ്റ് ചെയ്ത മനുഷ്യശരീരങ്ങളും, പ്ലാസിനേറ്റഡ് മനുഷ്യശരീരങ്ങളും ഇവിടെ പ്രദര്‍ശനത്തിനുണ്ട്. രോഗം തകര്‍ത്ത മനുഷ്യശരീരത്തിന്റെ അവസ്ഥ ബോധ്യപ്പെടുത്തുന്ന പ്രദര്‍ശന വസ്തുക്കളും ബോഡി മ്യൂസിയത്തില്‍ ഉണ്ടാകും.

Leave a Reply