മെഡിക്കൽ കോളജ് ആശുപത്രി സർജറി വിഭാഗത്തിൽ നിന്ന് ഡോക്ടറുടെ നെയിം സീൽ മോഷ്ടിച്ചതുപയോഗിച്ച് വ്യാജ കുറിപ്പടി തയാറാക്കി മയക്കുമരുന്ന് ഇനത്തിൽപെട്ട മരുന്നുകൾ വാങ്ങിയ കേസിൽ പ്രതികൾ പിടിയിൽ

0

തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രി സർജറി വിഭാഗത്തിൽ നിന്ന് ഡോക്ടറുടെ നെയിം സീൽ മോഷ്ടിച്ചതുപയോഗിച്ച് വ്യാജ കുറിപ്പടി തയാറാക്കി മയക്കുമരുന്ന് ഇനത്തിൽപെട്ട മരുന്നുകൾ വാങ്ങിയ കേസിൽ പ്രതികൾ പിടിയിൽ. ഇരവിപുരം കൊടിയിൽ തെക്കതിൽ വീട്ടിൽ സനോജ് (37), കൊട്ടിയം പറക്കുളം വലിയവിള വടക്കതിൽ വീട്ടിൽ സെയ്യ്ദാലി (26) എന്നിവരെയാണ് മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്.

ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി സ​ർ​ജ​റി വി​ഭാ​ഗ​ത്തി​ൽ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ജൂ​നി​യ​ർ റ​സി​ഡ​ന്റാ​യ ഡോ​ക്ട​റു​ടെ സീ​ലാ​ണ് മോ​ഷ​ണം പോ​യ​ത്. സെ​യ്യ്ദാ​ലി​യാ​ണ് സീ​ൽ മോ​ഷ്ടി​ച്ച​ത്. തു​ട​ർ​ന്ന് ഡോ​ക്ട​റു​ടെ പ​രാ​തി​യി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു.

മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ​നി​ന്ന്​ വി​വി​ധ പേ​രു​ക​ളി​ൽ ഒ.​പി ടി​ക്ക​റ്റെ​ടു​ത്ത​ശേ​ഷം മ​യ​ക്കു​മ​രു​ന്ന് ഇ​ന​ത്തി​ൽ​പെ​ട്ട മ​രു​ന്നു​ക​ൾ ഒ.​പി ടി​ക്ക​റ്റി​ൽ എ​ഴു​തി കൊ​ല്ലം ജി​ല്ല​യി​ലെ വി​വി​ധ മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ളി​ൽ​നി​ന്ന്​ വാ​ങ്ങു​ക​യാ​യി​രു​ന്നു. ഇ​വ കൂ​ടി​യ വി​ല​യ്ക്ക് വി​ൽ​പ​ന ന​ട​ത്തു​ക​യും ചെ​യ്തു.വി​വി​ധ മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ളി​ൽ​നി​ന്നും വ​ലി​യ​തോ​തി​ൽ മ​രു​ന്നു​ക​ൾ വാ​ങ്ങു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തി​നെ തു​ട​ർ​ന്ന് തു​ട​ർ​ച്ച​യാ​യി പൊ​ലീ​സ്​ ന​ട​ത്തി​യ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​ത്. കൊ​ല്ലം ജി​ല്ല​യി​ലെ ഒ​രു മെ​ഡി​ക്ക​ൽ സ്റ്റോ​റി​ൽ​നി​ന്ന്​ മ​രു​ന്ന് വാ​ങ്ങാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ളി​ൽ​നി​ന്ന്​ മോ​ഷ​ണം​പോ​യ സീ​ലും ഒ.​പി ടി​ക്ക​റ്റു​ക​ളും ക​ണ്ടെ​ടു​ത്തു.

Leave a Reply