കടയുടമയായ സ്ത്രീയെ ആക്രമിച്ച് മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

0

കടയുടമയായ സ്ത്രീയെ ആക്രമിച്ച് മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ . ചാവക്കാട് തിരുവത്ര മുനവീർ നഗറിൽ ചാടിടകത്ത് വീട്ടിൽ അലി (39) യെയാണ് ബിനാനിപുരം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ സെപ്തംബറിലാണ് സംഭവം. കരിങ്ങാംതുരുത്തിലുള്ള തുണിക്കടയിൽ വസ്ത്രം വാങ്ങാനെന്ന വ്യാജേനെയാണ് ഇയാൾ എത്തിയത്. വസ്ത്രങ്ങൾ എടുക്കുന്നതിനിടയിൽ ആക്രമിച്ച് മാലപൊട്ടിച്ച് ബൈക്കിൽ കടന്നു കളയുകയായിരുന്നു. ഇയാൾക്കെതിരെ വരാപ്പുഴ , വടക്കഞ്ചേരി, ചാവക്കാട്, പാവറട്ടി സ്റ്റേഷനുകളിൽ കേസുകളുണ്ട്. ഇൻസ്പെക്ടർ വി.ആർ സുനിൽ, എസ്.ഐമാരായ വി.കെ.പ്രദീപ് കുമാർ, കെ.വി.സോജി, എ.എസ്.ഐ ജോർജ് തോമസ്, എസ്.സി.പി.ഒ മനോജ് പൗലോസ് സി.പി.ഒ മാരായ കെ.ഐ.ഷിഹാബ്, സി.എം.ജിതിൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Leave a Reply