മാതാപിതാക്കൾ വേർപിരിഞ്ഞതോടെ പിതാവിനും രണ്ടാനുമ്മയ്ക്കും കൂടെ താമസിച്ച 13കാരിയെ പീഡിപ്പിച്ചത് രണ്ടാനുമ്മയുടെ പിതാവായ 62കാരൻ

0

മാതാപിതാക്കൾ വേർപിരിഞ്ഞതോടെ പിതാവിനും രണ്ടാനുമ്മയ്ക്കും കൂടെ താമസിച്ച 13കാരിയെ പീഡിപ്പിച്ചത് രണ്ടാനുമ്മയുടെ പിതാവായ 62കാരൻ. കേസിൽ മഞ്ചേരി സ്‌പെഷ്യ സബ്ജയിലിൽ റിമാന്റിൽ കഴിയുന്ന 62 കാരന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതി തള്ളി.

കുട്ടിയുടെ രണ്ടാനുമ്മയുടെ പിതാവാണ് പ്രതി. 2022 ഒക്ടോബർ അഞ്ചിന് വഴിക്കടവിലെ വീട്ടിലാണ് സംഭവം. മാതാപിതാക്കൾ വേർപിരിഞ്ഞതോടെ കുട്ടി പിതാവിനും രണ്ടാനുമ്മയ്ക്കുമൊപ്പം താമസിച്ചു വരികയായിരുന്നു. പരാതിയെ തുടർന്ന് കഴിഞ്ഞ ദിവസം വഴിക്കടവ് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എസ് ഐ ഒ കെ വേണുവാണ് കേസന്വേഷിക്കുന്നത്.

Leave a Reply