സ്‌കൂളിൽ പ്രഭാതഭക്ഷണ പരിപാടി കൃത്യമായി നടത്തുന്നുണ്ടോയെന്നറിയുന്നതിനായി അപ്രതീക്ഷിത സന്ദർശനം നടത്തി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ

0

സ്‌കൂളിൽ പ്രഭാതഭക്ഷണ പരിപാടി കൃത്യമായി നടത്തുന്നുണ്ടോയെന്നറിയുന്നതിനായി അപ്രതീക്ഷിത സന്ദർശനം നടത്തി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. വെല്ലൂർ ജില്ലയിലെ ആദി ദ്രാവിഡർ സ്‌കൂളിലാണ് രാവിലെ ഏഴരയോടെ മുഖ്യമന്ത്രി എത്തിയത്.

വെല്ലൂർ ജില്ലാ കളക്ടർ കുമരവേൽ പാണ്ഡ്യൻ, വെല്ലുർ കോർപ്പറേഷൻ കമ്മീഷണറും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. രാവിലെ എത്തിയ മുഖ്യമന്ത്രി കുട്ടികൾക്ക് നൽകുന്ന പ്രഭാത ഭക്ഷണത്തെ കുറിച്ചും അതിന്റെ ഗുണനിലവാരത്തെ കുറിച്ചു പ്രധാന അദ്ധ്യാപകനിൽ നിന്നും ചോദിച്ചറിഞ്ഞു. കുട്ടികൾക്ക് ഭക്ഷണം വിളമ്പി നൽകിയ ശേഷമാണ് മുഖ്യമന്ത്രി സ്‌കൂളിൽ നിന്നും പോയത്.

മാന്യമായ പെരുമാറ്റമായിരുന്നു മുഖ്യമന്ത്രിയിൽ നിന്നുണ്ടായതെന്ന് പിന്നീട് പ്രധാന അദ്ധ്യാപകൻ അൻപഴകൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. രാവിലെ അദ്ദേഹത്തെ നേരിട്ട് കണ്ടപ്പോൾ എനിക്ക് മിണ്ടാൻ കഴിഞ്ഞില്ല. കുറച്ച് കുട്ടികൾക്ക് പ്രഭാതഭക്ഷണം വിളമ്പി നൽകാൻ പോലും അദ്ദേഹം തയ്യാറായി. സ്‌കൂളിലെ വിദ്യാർത്ഥികളുടെ എണ്ണം, അവരുടെ പഠനം എന്നിവയെ കുറിച്ചെല്ലാം അദ്ദേഹം ചോദിച്ചറിഞ്ഞതായും അൻപഴകൻ പറഞ്ഞു. 73 പെൺകുട്ടികൾ ഉൾപ്പടെ 132 കുട്ടികളാണ് ഈ സ്‌കൂളിലുള്ളത്.

Leave a Reply