സംസ്‌ഥാന ബജറ്റ്‌ ഇന്ന്‌

0


തിരുവനന്തപുരം: സംസ്‌ഥാന ബജറ്റ്‌ ഇന്ന്‌. രണ്ടാം പിണറായി സര്‍ക്കാരിന്റെ മൂന്നാമത്തെ ബജറ്റാണ്‌ ഇന്നു രാവിലെ ഒന്‍പതിന്‌ മന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിക്കുക.
വരുമാന വര്‍ധനയ്‌ക്ക്‌ മറ്റു മാര്‍ഗങ്ങള്‍ ഒന്നും ഇല്ലാത്ത സാഹചര്യത്തില്‍ നികുതിയേതര വരുമാനം വര്‍ധിപ്പിക്കുന്നതിലായിരിക്കും ധനമന്ത്രി ശ്രദ്ധയൂന്നുക. പ്രത്യേകിച്ച്‌ സംസ്‌ഥാനത്ത്‌ വിവിധ സേവനമേഖലകളിലുള്ള ഫീസുകളും നിരക്കുകളും വര്‍ധിപ്പിച്ചേക്കും. രജിസ്‌ട്രേഷന്‍ മേഖലയിലും ഫീസ്‌ വര്‍ധനയുണ്ടാകും.
വലിയതോതില്‍ പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിനു പകരം നിലവിലുള്ള പദ്ധതികള്‍ പൂര്‍ത്തിയാക്കാനായിരിക്കും പ്രാധാന്യം നല്‍കുക.

Leave a Reply