കട കുത്തിത്തുറന്ന്‌ മോഷണം; നാലംഗസംഘം പിടിയില്‍

0


നെടുങ്കണ്ടം: സ്‌പെയര്‍ സ്‌പാര്‍ട്‌സ്‌ കടയുടെ പിന്‍വശം കുത്തിത്തുറന്ന്‌ മോഷണം നടത്തിയ നാലംഗ സംഘം പിടിയില്‍. ഉടുമ്പന്‍ചോല ടൗണിലെ സ്‌പെയര്‍ പാര്‍ട്‌സ്‌ കടയില്‍നിന്നും പിന്‍വശം കുത്തിത്തുറന്ന്‌ 5110 രൂപ കവര്‍ച്ച നടത്തിയ കേസില്‍ ഉടുമ്പന്‍ചോല എം.എസ്‌ കോളനിയില്‍ സൂര്യ (19), ഗോകുലം കൃഷ്‌ണന്‍ (20), കഞ്ഞിക്കാലയം കോളനി അങ്കാളിശ്വരന്‍ (21), മേട്ടകില്‍ അരുണ്‍കുമാര്‍ എന്നിവരാണ്‌ പിടിയിലായത്‌. പ്രതികള്‍ ഇക്കഴിഞ്ഞ ഞായര്‍ രാത്രി 11നാണ്‌ മോഷണം നടത്തിയത്‌.
സമീപത്തെ വ്യാപാര സ്‌ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പോലീസിനു പ്രതികളെക്കുറിച്ച്‌ സൂചന ലഭിച്ചതോടെ അറസ്‌റ്റ്‌ ചെയ്യുകയായിരുന്നു. രണ്ടാം പ്രതി ഗോകുലിന്റെ വീട്ടില്‍നിന്നും 4500 രൂപയും ഒന്നാം പ്രതി സൂര്യയുടെ വീട്ടില്‍ നിന്നും 610 രൂപയും ഉള്‍പ്പടെ 5110 രൂപയും കണ്ടെടുത്തു. പ്രതികളെ നെടുങ്കണ്ടം ഒന്നാം ക്ലാസ്‌ മജിസ്‌ട്രേട്ട്‌ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു. ഉടുമ്പന്‍ചോല എസ്‌.എച്ച്‌.ഒ അബ്‌ദുല്‍ ഖനിയുടെ നേതൃത്വത്തില്‍ എസ്‌.ഐ ഷാജി എബ്രാഹം ഷിബു മോഹന്‍, സുരേഷ്‌ ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ പ്രതികളെ പിടികൂടിയത്‌. ഇടുക്കി ഡോഗ്‌ സ്‌ക്വാഡ്‌, വിരലടയാള വിദഗ്‌ധരും സ്‌ഥലത്ത്‌ പരിശോധന നടത്തി.

Leave a Reply