കൃഷിക്ക് ചെലവായ പണംപോലും തിരികെ ലഭിക്കില്ലെന്ന സങ്കടത്തിൽ, വിളവെടുക്കാനിരുന്ന 20 ടൺ സവാള മഹാരാഷ്ട്രയിലെ കർഷകൻ ട്രാക്ടർ ഉപയോഗിച്ച് ഉഴുതു മറിച്ചു നശിപ്പിച്ചു

0

കൃഷിക്ക് ചെലവായ പണംപോലും തിരികെ ലഭിക്കില്ലെന്ന സങ്കടത്തിൽ, വിളവെടുക്കാനിരുന്ന 20 ടൺ സവാള മഹാരാഷ്ട്രയിലെ കർഷകൻ ട്രാക്ടർ ഉപയോഗിച്ച് ഉഴുതു മറിച്ചു നശിപ്പിച്ചു. നാസിക്കിലെ നിഫാഡ് താലൂക്കിലെ സുനിൽ ബോർഗുഡെ എന്ന യുവകർഷകനാണു കൃഷി നശിപ്പിച്ചത്.

കൃഷി ചെയ്യാൻ ഒന്നരലക്ഷം രൂപ ചെലവായെന്നും വിളവെടുപ്പിൽ അതിന്റെ പകുതിപോലും ലഭിക്കില്ലെന്ന് ഉറപ്പായപ്പോഴാണ് ഇങ്ങനെ ചെയ്യേണ്ടിവന്നതെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ മഹാരാഷ്ട്രയിലെ സോലാപുരിൽ 512 കിലോഗ്രാം സവാള വിറ്റ കർഷകന് ചെലവെല്ലാം കഴിഞ്ഞ് വെറും 2 രൂപയാണ് മിച്ചമായി ലഭിച്ചത്.

Leave a Reply