ഉപ്പളയിൽ പൂട്ടിക്കിടന്ന വീട്ടിൽ കവർച്ച

0

ഉപ്പളയിൽ പൂട്ടിക്കിടന്ന വീട്ടിൽ കവർച്ച. സ്വർണവും പണവും കവർന്നു. മോഷ്ടാവിന്റെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞു. ഉപ്പള ഹിദായത്ത് ബസാറിലെ പ്രവാസിയായ മുഹമ്മദ് സാലിമിന്റെ വീട്ടിലാണ് കവർച്ച നടന്നത്. സാലിമിന്റെ ഉമ്മ സഫിയ വീട് പൂട്ടി കുടുംബ വീടായ കർണാടക നാട്ടക്കൽ പോയ സമയത്താണ് മോഷണം നടന്നത്.

വീടിന്റെ വാതിൽ തകർത്ത് അകത്ത് കയറിയ മോഷ്ടാവ് 8 പവൻ സ്വർണാഭരണങ്ങളും 45000 രൂപയുമാണ് കവർന്നത്. കഴിഞ്ഞ ദിവസം സാലിം ഗൾഫിൽ നിന്ന് മൊബൈൽ ഫോണിൽ വീട്ടിലെ സി.സി.ടി.വി ക്യാമറാ ദൃശ്യങ്ങൾ പരിശോധിക്കുമ്പോഴാണ് അർധരാത്രി വീട്ടിനകത്ത് മുഖം മൂടി ധരിച്ച ആൾ നടക്കുന്നതായി കണ്ടത്. തുടർന്ന്, ബന്ധുകളെ വിവരമറിയിച്ചു. ബന്ധുകളെത്തി വീട് പരിശോധിച്ചപ്പോഴാണ് മോഷണം നടന്ന വിവരമറിഞ്ഞത്.

നാല് അലമാരകൾ കുത്തിത്തുറന്നു. വസ്ത്രങ്ങൾ വാരി വലിച്ചിട്ട നിലയിലായിരുന്നു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Leave a Reply