ഇടുക്കിയിൽ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം

0

ഇടുക്കി: ഇടുക്കിയിൽ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം. അന്യസംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്ന വീട് കാട്ടാന തകർത്തു. വീട് ഭാഗികമായി തകർന്നു. വീട്ടിലുണ്ടായിരുന്നവരെ നാട്ടുകാരും വനപാലകരും ചേർന്ന് ഇവരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.

ഇടുക്കി ശാന്തൻപാറ പന്നിയാറിൽ, കാട്ടാന ആക്രമണത്തിൽ തകർന്ന റേഷൻകടയ്ക്ക് ചുറ്റും വനം വകുപ്പ് കഴിഞ്ഞ ദിവസം സോളാർ വേലി സ്ഥാപിച്ചു. ഈ റേഷൻ കടയ്ക്കു നേരെ അറിക്കൊമ്പന്റെ ആക്രമണം പതിവായിരുന്നു. രണ്ടാഴ്ച്ചയ്ക്കുള്ളിൽ അഞ്ച് തവണയാണ്, പന്നിയാറിലെ റേഷൻ കട അരിക്കൊമ്പൻ ആക്രമിച്ചത്.

മേഖലയിൽ കാട്ടാന ശല്യം രൂക്ഷമായതോടെയാണ് സോളാർ വേലി ഒരുക്കാൻ വൈദ്യുതി വകുപ്പ് പദ്ധതി ഒരുക്കിയത്. പന്നിയാർ എസ്റ്റേറ്റിലെ സ്‌കൂൾ, കളിസ്ഥലം, ആരാധനാലയം, തുടങ്ങിയവയ്ക്ക് സംരക്ഷണം ഒരുക്കിയാണ് വേലി നിർമ്മിച്ചിരിയ്ക്കുന്നത്.

Leave a Reply