ഒറ്റയ്‌ക്ക് താമസിക്കുന്ന റിട്ട. അധ്യാപികയെ കൊലപ്പെടുത്തി സ്വര്‍ണാഭരണം കവര്‍ന്നു

0

ഒറ്റയ്‌ക്ക് താമസിക്കുന്ന റിട്ട. അധ്യാപികയെ കൊലപ്പെടുത്തി സ്വര്‍ണാഭരണം കവര്‍ന്നു. പ്രതിയെ മണിക്കൂറുകള്‍ക്കകം പോലീസ്‌ പിടികൂടി. ഗണേശമംഗലം ബാര്‍ ഹോട്ടലിനു സമീപം വാലിപറമ്പില്‍ വസന്ത(76)യാണു കൊല്ലപ്പെട്ടത്‌. തളിക്കുളം എസ്‌.എന്‍.വി.യു.പി. സ്‌കൂള്‍ റിട്ട. അധ്യാപികയാണ്‌. മക്കളില്ല. ഗണേശമംഗലം ക്ഷേത്രത്തിനു പടിഞ്ഞാറ്‌ മൂത്താംപറമ്പില്‍ ജയരാജന്‍ (മണി- 68) ആണു കസ്‌റ്റഡിയിലായത്‌.
ഇന്നലെ രാവിലെ ഏഴോടെയായിരുന്നു കൊലപാതകം. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ്‌ വസന്ത ഇരുനില വീട്ടില്‍ തനിച്ചായിരുന്നു താമസം. രാവിലെ വീട്ടില്‍നിന്നു നിലവിളി കേട്ട്‌ അയല്‍വാസി നോക്കിയപ്പോള്‍ ഒരാള്‍ മതില്‍ ചാടി ഓടിപ്പോകുന്നത്‌ കണ്ടു. ഓടിയെത്തി സൈക്കിളില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നത്‌ റോഡരികിലെ മത്സ്യകച്ചവടക്കാരന്‍ സിദ്ദിഖ്‌ കാണാനിടയായി. സംശയംതോന്നി തടഞ്ഞു നിര്‍ത്തി. ചോദ്യംചെയ്‌തശേഷം മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ ഫോട്ടോ പകര്‍ത്തി വിട്ടയച്ചു. അയല്‍വാസി വീടിന്റെ മതില്‍ക്കെട്ടിനുള്ളില്‍ കയറി നോക്കിയപ്പോഴാണു വീടിനു പുറകില്‍ വസന്ത മരിച്ചു കിടക്കുന്നത്‌ കണ്ടത്‌. വസന്ത പല്ല്‌ തേച്ചുകൊണ്ട്‌ നില്‍ക്കുമ്പോഴാണു പ്രതി വീട്ടുവളപ്പില്‍ കയറിയത്‌. അയല്‍വാസി അറിയിച്ചതിനെ തുടര്‍ന്നു സ്‌ഥലത്തെത്തിയ വാടാനപ്പള്ളി പോലീസ്‌ സിദ്ദിഖ്‌ പകര്‍ത്തിയ ഫോട്ടോയുടെ അടിസ്‌ഥാനത്തില്‍ വീട്ടില്‍ പോയി ജയരാജനെ കസ്‌റ്റഡിയിലെടുത്ത്‌ ചോദ്യം ചെയ്യുകയായിരുന്നു. വിരലടയാളം പരിശോധിച്ചപ്പോഴാണ്‌ കൊല ചെയ്‌തത്‌ ജയരാജനാണെന്ന്‌ അറിയാന്‍ കഴിഞ്ഞത്‌. ഇയാളുടെ വീട്ടില്‍നിന്നു വസന്തയുടെ മാല പോലീസ്‌ കണ്ടെടുത്തു. ആറുവര്‍ഷം മുമ്പാണ്‌ വസന്ത തന്റെ സ്‌ഥലത്ത്‌ ഇരുനില വീട്‌ നിര്‍മിച്ചത്‌. സമീപമുള്ള ഇവരുടെ ബന്ധുവീട്ടിലേക്കാണു ജയരാജന്റെ മകളെ വിവാഹം ചെയ്‌തയച്ചത്‌

Leave a Reply