രവീന്ദ്രന്‍ എത്തിയില്ല; ഇ.ഡി. വീണ്ടും നോട്ടീസ്‌ നല്‍കും

0


കൊച്ചി: ലൈഫ്‌മിഷന്‍ കരാര്‍ കമ്മിഷന്‍ കേസില്‍ മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ്‌ സെക്രട്ടറി സി.എം. രവീന്ദ്രന്‌ ഇ.ഡി. വീണ്ടും നോട്ടീസ്‌ നല്‍കും. ഇന്നലെ ഇ.ഡി. കൊച്ചി ഓഫീസില്‍ ഹാജരാകാന്‍ സമന്‍സ്‌ നല്‍കിയിട്ടും ഹാജരായിരുന്നില്ല. നിയമസഭ സമ്മേളനം ആരംഭിച്ചതിനാല്‍ ഔദ്യോഗിക ജോലിത്തിരക്കുകളുണ്ടെന്ന്‌ അറിയിച്ചാണു സി.എം. രവീന്ദ്രന്‍ ഹാജരാകാതിരുന്നത്‌. മറ്റൊരു ദിവസം ചോദ്യം ചെയ്യലിനെത്താന്‍ നിര്‍ദേശിച്ച്‌ ഇ.ഡി. വീണ്ടും നോട്ടീസ്‌ നല്‍കും.
മുഖമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ്‌ സെക്രട്ടറിയെന്ന നിലയില്‍ രവീന്ദ്രനു നിയമസഭാ പരിരക്ഷ എന്തെങ്കിലുമുണ്ടോയെന്നതില്‍ ഇ.ഡി. നിയമോപദേശവും തേടും. സമാജികര്‍ക്കുള്ള പ്രത്യേക പരിരക്ഷകളൊന്നും ഉദ്യോഗസ്‌ഥര്‍ക്കില്ലെന്നാണ്‌ ഇ.ഡി. ചൂണ്ടിക്കാണിക്കുന്നത്‌. നിയമോപദേശം കൂടി പരിശോധിച്ചായിരിക്കുംഅടുത്ത നോട്ടീസ്‌.
സമന്‍സ്‌ അയച്ചിട്ടു ഹാജരായില്ലെങ്കില്‍ ഇ.ഡി. നിയമ നീക്കങ്ങളിലേക്കു കടക്കും. ശ്രീരാമകൃഷ്‌ണന്‍ നിയമസഭാ സ്‌പീക്കറായിരിക്കേ സ്‌പീക്കറുടെ അസിസ്‌റ്റന്റ്‌ പ്രൈവറ്റ്‌ സെക്രട്ടറിക്കു കസ്‌റ്റംസ്‌ നോട്ടീസ്‌ നല്‍കിയപ്പോള്‍ സ്‌പീക്കറുടെ അനുമതി തേടണമായിരുന്നുവെന്നു ചൂണ്ടിക്കാട്ടി നിയമസഭാ സെക്രട്ടറി കസ്‌റ്റംസിനു കത്ത്‌ നല്‍കിയിരുന്നു.
നിയമസഭാ പരിധിക്കുള്ളില്‍ ജീവനക്കാര്‍ക്കു പരിരക്ഷയുണ്ടെന്ന വാദമായിരുന്നു അന്ന്‌ ഉയര്‍ത്തിയത്‌. മാര്‍ച്ച്‌ 31 വരെയാണു നിയമസഭാ സമ്മേളനം. അതുവരെ ചോദ്യം ചെയ്യല്‍ വൈകുന്നത്‌ അന്വേഷണ പുരോഗതിയെയും ബാധിക്കുമെന്നാണു ഇ.ഡിയുടെ വിലയിരുത്തല്‍

LEAVE A REPLY

Please enter your comment!
Please enter your name here