മാന്നാര്‍: പെണ്‍കുട്ടിയെ പ്രണയം നടിച്ച് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതികളെ അറസ്‌റ്റ് ചെയ്‌തു. തിരുവന്‍വണ്ടൂര്‍ വനവാതുക്കര സുജാലയം വീട്ടില്‍ അഭിനവ്(ബാലു-19), തഴക്കര കല്ലുമല വലിയത്തു പറമ്പില്‍ ഷാജി(49) എന്നിവരാണ് അറസ്‌റ്റിലായത്. മാന്നാര്‍ സ്വദേശിയായ 16 കാരിയെ കാണാനില്ലെന്ന് മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തില്‍ എസ്.എച്ച്.ഒ: ജോസ്‌മാത്യുവിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ അങ്കമാലിയില്‍ നിന്നും കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തു വന്നത്. സ്‌കൂളില്‍ പഠിക്കുന്ന സമയം മുതലുള്ള പരിചയത്തില്‍ പെണ്‍കുട്ടിയെ പ്രണയം നടിച്ച് അഭിനവ് പല തവണ പല സ്‌ഥലങ്ങളില്‍ എത്തിച്ച് പീഡനം നടത്തിയതായി പോലിസ് പറഞ്ഞു. പീരുമേട്ടില്‍ എത്തിയ പെണ്‍കുട്ടിയെ അങ്കമാലിയില്‍ എത്തിച്ചത് ഷാജിയാണ്. എസ്.ഐമാരായ അഭിരാം, ശ്രീകുമാര്‍, ബിന്ദു, സി.പി.ഒമാരായ പ്രദീപ്, സിദ്ധിക്ക് ഉല്‍ അക്‌ബര്‍, പ്രവീണ്‍, പ്രശാന്ത് ഉണ്ണിത്താന്‍, ഹരിപ്രസാദ് എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.