തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷിന്റെ പ്രൈവറ്റ് സെക്രട്ടറി വി.പി.പി. മുസ്തഫ സ്ഥാനമൊഴിയുന്നു

0

തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷിന്റെ പ്രൈവറ്റ് സെക്രട്ടറി വി.പി.പി. മുസ്തഫ സ്ഥാനമൊഴിയുന്നു. വി.പി.പി. മുസ്തഫയ്ക്ക് പകരക്കാരന്‍ ആരാണെന്നു ഇതുവരെ തീരുമാനിച്ചിട്ടില്ല. സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ്. പാര്‍ട്ടി നിര്‍ദേശ പ്രകാരമാണ് രാജി. കാസര്‍ഗോട് സംഘടനാ കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിയ്ക്കുന്നതിനു വേണ്ടിയാണ് രാജി വെയ്ക്കുന്നത്.

അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മുസ്തഫയെ പരിഗണിക്കുമെന്ന തരത്തില്‍ ചില സൂചനകളുണ്ട്. സംഘടനാ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് മുസ്തഫയെ തിരികെ വിളിയ്ക്കുന്നത്. മുസ്തഫയുടെ സാനിദ്ധ്യം പാര്‍ട്ടി പ്രവര്‍ത്തനത്തിനു ആവശ്യമാണെന്നു കാസര്‍ഗോടു നടന്ന ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു.

എം. വി. ഗോവിന്ദന്‍ മന്ത്രി ആയ സമയം അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു മുസ്തഫ. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത്ലാലും പെരിയയില്‍ കൊല്ലപ്പെടുന്നതിന് ഒരു മാസം മുന്‍പ് കല്യോട്ട് നടന്ന സിപിഎം യോഗത്തില്‍ മുസ്തഫ നടത്തിയ പ്രസംഗം വിവാദമായിരുന്നു. അതുകൊണ്ട് തന്നെ മുസ്തഫയെ സിബിഐ ചോദ്യം ചെയ്തിരുന്നു. 2019 ജനുവരി 7ന് നടന്ന യോഗത്തിലെ മുസ്തഫയുടെ പ്രസംഗമാണ് വിവാദമായത്

Leave a Reply