വിലത്തകര്‍ച്ച: 512 കിലോ ഉള്ളി വില്‍ക്കാന്‍ മഹാരാഷ്ട്രയിലെ കര്‍ഷകന്‍ സഞ്ചരിച്ചത് 70 കിലോമീറ്റര്‍, കിട്ടിയത് 2 രൂപ!

0

നാസിക്: ഉള്ളിയുടെ വിലത്തകര്‍ച്ചയാണ് മഹാരാഷ്ട്രയിലെ കര്‍ഷകര്‍ നേരിടുന്ന കടുത്ത പ്രതിസന്ധി. ഒരു കിലോ ഉള്ളിക്ക് കച്ചവടക്കാര്‍ നല്‍കുന്നതാകട്ടെ ഒരു രൂപയും. കഴിഞ്ഞ ദിവസം 512 കിലോ ഉള്ളി വിളവെടുത്ത കര്‍ഷകര്‍ അത് കാര്‍ഷിക വിള മാര്‍ക്കറ്റ് കമ്മിറ്റി (എപിഎംസി)യില്‍ കൊണ്ടുപോയി വിറ്റപ്പോള്‍ ലഭിച്ചതാകട്ടെ എല്ലാ ചെലവുകളും കഴിഞ്ഞ വെറും രണ്ട് രൂപ. അതും ചെക്ക് ആയി. ചെക്ക് രണ്ട് രൂപ കയ്യില്‍ കിട്ടാന്‍ 15 ദിവസം കാത്തിരിക്കണം.

സോളാപൂര്‍ ജില്ലയിലെ ബോര്‍ഗോണ്‍ സ്വദേശിയായ രാജേന്ദ്ര തുക്കാറാം ചവാന്‍ (58) എന്ന കര്‍ഷകനാണ് ഈ ദുര്‍ഗതി. കൃഷിഭൂമിയില്‍ നിന്ന് ഃ70 കിലോമിറ്റര്‍ അകലെയുള്ള മാര്‍ക്കറ്റില്‍ വാഹനത്തിലാണ് രാജേന്ദ്ര ചവാന്‍ ഉള്ളി എത്തിച്ചത്. കിലോയ്ക്ക് ഒരു രൂപ നിരക്കില്‍ എപിഎംസി ഉള്ളി വാങ്ങി. ചരക്ക് വാഹന കൂലി, കയറ്റിറക്ക് കൂലി, തൂക്കകൂലി എന്നീ വകയില്‍ 509.50 രൂപ എപിഎംസി എടുത്തു. അവശേഷിക്കുന്ന 2.50 രൂപയില്‍ രണ്ട് രൂപയാണ് നല്‍കിയത്. ചെക്കില്‍ തുക റൗണ്ട് ചെയ്ത് എഴുതുന്നതിനാല്‍ 50 പൈസ വെട്ടിക്കുറച്ച് രണ്ട് രൂപ നല്‍കി. ഈ തുക മാറിക്കിട്ടാന്‍ രാജേന്ദ്രയ്ക്ക് ഇനി 15ദിവസം കാത്തിരിക്കുകയും വേണം.
IMG
കഴിഞ്ഞവര്‍ഷം കിലോയ്ക്ക് 20 രൂപ നിരക്കില്‍ ഉള്ളി വിറ്റതാണെന്ന് രാജേന്ദ്ര പറയുന്നു. മൂന്നു നാല് വര്‍ഷത്തിനുള്ളില്‍ വിത്തിന്റെയും വളത്തിന്റെയും കീടനാശിനിയുടെയും വില ഇരട്ടിയായി. ഈ 500 കിലോ ഉള്ളി വിളയിക്കാന്‍ തനിക്ക് 40,000 രൂപയോളം ചെലവുണ്ടെന്നും രജേന്ദ്ര പറയുന്നു.

അതേസമയം, ഉള്ളിയുടെ ഗുണമേന്മ നോക്കിയാണ് വിലനിശ്ചയിക്കുന്നതെന്ന എപിഎംസിയിലെ വ്യാപാരിയായ നസീര്‍ ഖലീഫ പറയുന്നു. നേരത്തെ രാജേന്ദ്ര കൊണ്ടുവന്ന ഗുണനിലവാരം കൂടിയ ഉള്ളി 18 രൂപ നിരക്കില്‍ എടുത്തിരുന്നു. അതിനുശേഷം കൊണ്ടുവന്നത് 14 രൂപ നിരക്കിലും എടുത്തിരുന്നു. വിളകള്‍ക്ക് വില നല്‍കുന്നത് കമ്പ്യൂട്ടറൈസ്ഡ് നടപടിക്രമമാണ്. അതുകൊണ്ട് ചെക്ക് പോസ്റ്റ് ഡേറ്റഡ് ആകുന്നത്. ചെറിയ തുകയ്ക്കു പോലും ചെക്ക് നല്‍കുന്നത് പണ്ടുമുതലേയുള്ള രീതിയാണെന്നും നിസാര്‍ ഖലിഫ പറഞ്ഞു.

ഉള്ളികര്‍ഷകര്‍ക്ക് ഗുണമേന്മയുള്ള ഉള്ളി 25% പോലും ലഭിക്കാറില്ലെന്ന് വിദഗ്ധര്‍ പറയുന്നു. ശരാശരി ഗുണമേന്മയുള്ള ഉള്ളി 30% ലഭിക്കും. ബാക്കിയെല്ലാം ഗുണമേന്മ കുറഞ്ഞതാണെന്നും ഇവര്‍ പറയുന്നു.

Leave a Reply