അതിജീവിതയുടെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ പോക്‌സോ കേസ് പ്രതിയായ റിട്ട: പോലീസ് ഉദ്യോഗസ്ഥന്‍

0

കോഴിക്കോട് : അതിജീവിതയുടെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ പോക്‌സോ കേസ് പ്രതിയായ റിട്ട: എസ്‌ഐ കെപി ഇണ്ണികൃഷ്ണനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. അതിജീവിതയുടെ വീടിനോട് ചേര്‍ന്ന കാര്‍ പോര്‍ച്ചിലാണ് മൃതദേഹം കണ്ടെത്തിയത്.

ജോലിയില്‍ നിന്ന് വിരമിച്ച ശേഷം 2021 ലാണ് പോക്‌സോ പ്രകാരം ഇദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. എട്ട് വയസ്സുകാരിയെ തട്ടികൊണ്ട് പോയി പീഡിപ്പിച്ചുവെന്നാണ് ഇയ്യാള്‍ക്കെതിരെയുള്ള കേസ്. കേസ് കെട്ടിച്ചമച്ചതാണെന്നും പരാതി വ്യാജമാണെന്നും ഉണ്ണികൃഷ്ണന്‍ നേരത്തെ ആരോപിച്ചിരുന്നു. കേസില്‍ അറസ്റ്റിലാവുകയും ജയിലില്‍ കഴിയുകയുമായിരുന്നു. ഇപ്പോള്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയിരുന്നു.

പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തുകയും സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.

Leave a Reply