പ്രധാനമന്ത്രിയുടെ സഹോദരൻ പ്രഹ്ലാദ് മോദിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; വൃക്ക സംബന്ധമായ അസുഖമെന്ന് റിപ്പോർട്ടുകൾ

0

ന്യൂഡൽഹി: ആരോഗ്യ നില മോശമായതിനെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇളയ സഹോദരൻ പ്രഹ്ലാദ് മോദിയെയാണ് ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ദാമോദർദാസ് മുൽചന്ദ് മോദിയുടെയും ഭാര്യ ഹീരാബെന്നിന്റെയും അഞ്ച് മക്കളിൽ നാലാമനാണ് പ്രഹ്ലാദ് മോദി.

ഗുജറാത്തിലെ അഹമ്മദാബാദിൽ പലചരക്ക് കടയും ടയർ ഷോറൂമും നടത്തി വരികയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന വിവിധ നയങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി പലഘട്ടങ്ങളിലും പ്രഹ്ലാദ് മോദി രംഗത്തെത്തിയിട്ടുണ്ട്.

Leave a Reply