പിഡിപി ചെയർമാൻ അബ്ദുൾനാസർ മഅദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

0

ബംഗളൂരു: പിഡിപി ചെയർമാൻ അബ്ദുൾനാസർ മഅദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് വ്യാഴാഴ്ച രാവിലെ ബംഗളൂരുവിലെ ആസ്റ്റർ സിഎംഐ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.

ഒമ്പത് മാസം മുമ്പ് മഅദനിയെ പക്ഷാഘാതവും അനുബന്ധ അസുഖങ്ങളും കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രണ്ടാഴ്ചത്തെ ആശുപത്രി വാസത്തിനുശേഷം ഡോക്ടർമാരുടെ നിരീക്ഷണത്തിൽ ബംഗളൂരുവിലെ വസതിയിൽ ചികിത്സ തുടരുകയായിരുന്നു. അതിനിടയിലാണ് വ്യാഴാഴ്ച രാവിലെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

Leave a Reply