പി.വി. അന്‍വറിന്റെ അനധികൃത തടയണകള്‍ പൊളിച്ചുതുടങ്ങി

0


uploads/news/2023/02/611131/k4.jpg
കോഴിക്കോട്‌: ഹൈക്കോടതി ഉത്തരവിനേത്തുടര്‍ന്ന്‌, കക്കാടംപൊയിലില്‍ പി.വി. അന്‍വര്‍ എം.എല്‍.എയുടെ പി.വി.ആര്‍. നാച്വറോ റിസോര്‍ട്ടിലെ അനധികൃത തടയണകള്‍ പൊളിച്ചുതുടങ്ങി. റിസോര്‍ട്ട്‌ അധികൃതര്‍തന്നെയാണു തടയണകള്‍ പൊളിക്കുന്നത്‌.
തടയണ കെട്ടിയവര്‍തന്നെ ഒരുമാസത്തിനകം പൊളിച്ചുനീക്കണമെന്നു ചീഫ്‌ ജസ്‌റ്റിസ്‌ എസ്‌. മണികുമാറും ജസ്‌റ്റിസ്‌ ഷാജി പി. ചാലിയും ഉള്‍പ്പെട്ട ഹൈക്കോടതി ബെഞ്ച്‌ ഉത്തരവിട്ടിരുന്നു. ഒരുമാസത്തിനകം പൊളിച്ചുനീക്കിയില്ലെങ്കില്‍ കൂടരഞ്ഞി പഞ്ചായത്ത്‌ അതു നടപ്പാക്കണമെന്നും ചെലവായ തുക തടയണകള്‍ കെട്ടിയവരില്‍നിന്ന്‌ ഈടാക്കണമെന്നുമായിരുന്നു ഉത്തരവ്‌.
തടയണകള്‍ പൊളിച്ചുനീക്കാന്‍ കഴിഞ്ഞ ഒക്‌ടോബര്‍ 26-നു ജസ്‌റ്റിസ്‌ വി.ജി. അരുണ്‍ ഉത്തരവിട്ടിരുന്നു. ഇതിനെതിരേ റിസോര്‍ട്ട്‌ അധികൃതരും തടയണ ഉള്‍പ്പെട്ട സ്‌ഥലം വിലയ്‌ക്കുവാങ്ങിയ കരാറുകാരന്‍ ഷെഫീഖ്‌ ആലുങ്ങലും സമര്‍പ്പിച്ച അപ്പീല്‍ ഡിവിഷന്‍ ബെഞ്ച്‌ തള്ളി.

Leave a Reply