അവയവം സ്വീകരിക്കൽ: പ്രായപരിധി നീക്കി, രാജ്യത്തെവിടെയും രജിസ്റ്റർ ചെയ്യാം, ഫീസ് ഒഴിവാക്കി

0

ന്യൂഡൽഹി: രോഗികൾക്ക് അവയവം സ്വീകരിക്കുന്നതിനുള്ള പ്രായപരിധി എടുത്തുകളഞ്ഞും രാജ്യത്ത് എവിടെയും രജിസ്റ്റർ ചെയ്യാനും സൗകര്യമൊരുക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം പുതുക്കിയ മാർഗനിർദ്ദേശം പുറത്തിറക്കി. രജിസ്ട്രേഷൻ ഫീസും ഒഴിവാക്കി.
അവയവദാനത്തിന് ദേശീയ നയം രൂപീകരിക്കും. ഇതനുസരിച്ച് അവയവദാന ചട്ടങ്ങളിൽ മാറ്റങ്ങൾ വരുത്തും.

അവയവം സ്വീകരിക്കുന്നതിന് നിലവിലെ പ്രായപരിധി 65 ആണ്. മുതിർന്ന പൗരന്മാർക്കും അവസരം ലഭിക്കുന്നതിന്റെ ഭാഗമായാണ് പ്രായപരിധി നീക്കിയത്. മനുഷ്യന്റെ ശരാശരി ആയുർദൈർഘ്യം കണക്കിലെടുത്താണിത്. അതേസമയം. മുൻഗണന യുവാക്കൾക്കായിരിക്കും.

അവയവങ്ങൾ സ്വീകരിക്കുന്നതിന് സ്വന്തം സംസ്ഥാനത്തു മാത്രം രജിസ്ട്രേഷൻ എന്നത് ഒഴിവാക്കിയാണ് രാജ്യത്ത് എവിടെയും രജിസ്റ്റർ ചെയ്യാൻ സൗകര്യമൊരുക്കുന്നത്. ഈ മാനദണ്ഡത്തിൽ ഭേദഗതി വരുത്താൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചു.രജിസ്റ്റർ ചെയ്യുന്നവരിൽ നിന്ന് ഫീസ് ഈടാക്കുന്നത് 2014ലെ മനുഷ്യാവയവ- ടിഷ്യു മാറ്റിവയ്ക്കൽ നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അതൊഴിവാക്കിയത്. കേരളം, തെലങ്കാന, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങൾ 5,000 മുതൽ 10,000 രൂപാവരെ രജിസ്ട്രേഷൻ ഫീസ് ഈടാക്കിയിരുന്നു.രോഗികൾക്ക്യൂണിക് ഐ.ഡി രജിസ്റ്റർ ചെയ്യുമ്പോൾ രോഗിക്ക് യൂണിക് ഐ.ഡി നൽകുംഇതിലൂടെ വിവിധ സംസ്ഥാനങ്ങളിലെ ഒന്നിലധികം ആശുപത്രികളെ ബന്ധപ്പെടാംഅവയവദാനത്തെക്കുറിച്ച് ബോധവത്കരണം നടത്താൻ സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുംഅവയവ മാറ്റശസ്ത്രക്രിയയിൽ വർദ്ധന2013ൽ 4,999 ആയിരുന്ന അവയവമാറ്റ ശസ്ത്രക്രിയകൾ2022ൽ 15,556 ആയി ഉയർന്നു.11,423 എണ്ണവും വൃക്ക മാറ്റിവച്ചത്. കരൾ (766), ഹൃദയം (250), ശ്വാസകോശം(138), പാൻക്രിയാസ്(24), ചെറുകുടൽ(3). 82 ശതമാനവും (12,791) നടന്നത് ജീവിച്ചിരിക്കുന്ന ദാതാക്കളിൽ നിന്ന്. 18 ശതമാനം (2,765) മരിച്ചവരിൽ നിന്നും.ജീവിച്ചിരിക്കുന്ന ദാതാക്കളിൽ നിന്നുള്ള വൃക്ക മാറ്റിവയ്ക്കൽ 2013ൽ 3,495. 2022ൽ 9,834 ആയി. മരണമടഞ്ഞവരിൽ നിന്നുള്ളത് 542ൽ നിന്ന് 1,589 ആയി. ജീവിച്ചിരിക്കുന്ന ദാതാക്കളിൽ നിന്നുള്ള കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ 2013ൽ 658. 2022ൽ 2,957. മരിച്ചവരിൽ നിന്നുള്ളത് 240ൽ നിന്ന് 761ആയി. 2013ൽ 30 ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ മാത്രം നടന്നപ്പോൾ 2022ൽ 250 ആയി ഉയർന്നു. ശ്വാസകോശം മാറ്റിവയ്ക്കൽ 23ൽ നിന്ന് 138 ആയി.കേ​ര​ള​ത്തിൽ
985​ ​ശ​സ്ത്ര​ക്രി​യ​ക​ൾ​ ​കേ​ര​ള​ത്തിൽ
985​ ​ശ​സ്ത്ര​ക്രിയസം​സ്ഥാ​ന​ത്ത് ​മ​ര​ണാ​ന​ന്ത​ര​ ​അ​വ​യ​വ​ദാ​ന​ ​പ്ര​ക്രി​യ​ ​നി​ല​വി​ൽ​ ​വ​ന്ന​ 2012​ ​മു​ത​ൽ​ ​ഈ​വ​ർ​ഷം​ ​വ​രെ​ ​ന​ട​ന്ന​ത് 985​ ​ശ​സ്ത്ര​ക്രി​യ​ക​ൾ.​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​വ​ർ​ 7500​ല​ധി​കം.​ ​ഇ​തി​ൽ​ ​പ​ല​രും​ ​അ​വ​യ​വ​ത്തി​നാ​യി​ ​കാ​ത്തി​രു​ന്ന് ​മ​ര​ണ​പ്പെ​ട്ടു.ര​ജി​സ്ട്രേ​ഷ​ൻ​ ​ഫീ​സി​ന​ത്തി​ൽ​ ​ല​ഭി​ച്ച​ത് ​ര​ണ്ട് ​കോ​ടി​യോ​ളം​ ​രൂ​പ.

സം​സ്ഥാ​ന​ത്ത്
ര​ജി​സ്റ്റ​ർ​ ​ചെ​യ്ത്
കാ​ത്തി​രി​ക്കു​ന്ന​വർ
വൃ​ക്ക​:​ 2770
ക​ര​ൾ​:​ 784
ഹൃ​ദ​യം​:​ 63
കൈ​ക​ൾ​:​ 14
ശ്വാ​സ​കോ​ശം​:​ 4
പാ​ൻ​ക്രി​യാ​സ്:​ 11
മ​ൾ​ട്ടി​ ​ഓ​ർ​ഗ​ൻ​:​ 56
‘​നോ​ട്ടോ​ ​യോ​ഗ​ത്തി​ന്റെ​ ​മി​നു​ട്സി​ന്റെ​ ​പ​ക​ർ​പ്പ് ​ല​ഭി​ച്ചി​ട്ടു​ണ്ട്.​ ​ഉ​ത്ത​ര​വ് ​ല​ഭി​ക്കു​ന്ന​ ​മു​റ​യ്ക്ക് ​ഫീ​സ് ​ഒ​ഴി​വാ​ക്കും.​ ​ഇ​തി​നോ​ട​കം​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​വ​ർ​ക്ക് ​പ​ണം​ ​തി​രി​കെ​ ​ന​ൽ​ക​ണ​മെ​ന്ന​ ​നി​ർ​ദ്ദേ​ശ​മി​ല്ല.’-​ ​ഡോ.​നോ​ബി​ൾ​ ​ഗ്രീ​ഷ്യ​സ്
എ​ക്‌​സി​ക്യൂ​ട്ടീ​വ് ​ഡ​യ​റ​ക്ടർ
കെ​ ​സോ​ട്ടോ

LEAVE A REPLY

Please enter your comment!
Please enter your name here