ഉമ്മൻ ചാണ്ടിയെ വിദഗ്ധ ചികിത്സക്കായി ഇന്ന് ബംഗളൂരുവിലേക്ക് കൊണ്ടുപോകും

0

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയും എംഎൽഎയുമായ ഉമ്മൻ ചാണ്ടിയെ വിദഗ്ധ ചികിത്സക്കായി ഇന്ന് ബംഗളൂരുവിലേക്ക് കൊണ്ടുപോകും. നിംസ് ആശുപത്രിയില്‍ കഴിയുന്ന അദ്ദേഹത്തിന്‍റെ ന്യൂമോണിയ ഭേദമായതിനെ തുടർന്നാണ് ബംഗളൂരുവിലേക്ക് മാറ്റുന്നത്.

ന്യൂമോണിയ ബാധയെ തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ന്യൂമോണിയ ഭേദമായാൽ അദ്ദേഹത്തെ വിദഗ്ധ ചികിത്സക്കായി മാറ്റന്ന കാര്യം നേരത്തെ തീരുമാനിച്ചികുന്നു.

എഐസിസിയാണ് ഉമ്മൻ ചാണ്ടിയെ ബംഗളൂരുവിലെത്തിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുന ഖാർഗെയുടെ നിർദ്ദേശാനുസരണം കെ.സി. വേണുഗോപാൽ ഉമ്മൻ ചാണ്ടിയെ സന്ദർശിച്ചിരുന്നു.

ഞായറാഴ്ച ചാർട്ടേഡ് വിമാനത്തിൽ അദ്ദേഹത്തെ ബംഗളൂരുവിലേക്ക് കൊണ്ട് പോകും

Leave a Reply