തൃശൂരിൽ കാർ മൈൽക്കുറ്റിയിൽ ഇടിച്ചു മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു

0

തൃശൂരിൽ കാർ മൈൽക്കുറ്റിയിൽ ഇടിച്ചു മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കൊച്ചി സ്വദേശിയായ യുവാവാണ് മരിച്ചത്. മോദി കെയർ കമ്പനിയിൽ ജോലി ചെയ്യുന്ന അർജുൻ ബാബു(25)വാണു അതിദാരുണമായി മരിച്ചത്. മണ്ണുത്തി -വടക്കഞ്ചേരി ദേശീയ പാതയിൽ പട്ടിക്കാട് മേൽപാതയിലാണ് അപകടം ഉണ്ടായത്.

അപകടത്തിൽ അഞ്ചു പേർക്കു പരുക്കേറ്റു. ഇന്നു പുലർച്ചെ രണ്ടിനായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന നിസാമിന്റെ പരുക്ക് (25) ഗുരുതരമാണ്. ബെംഗളൂരുവിൽ ജോലിചെയ്യുന്ന പള്ളുരുത്തി സ്വദേശികളായ 6 പേർ സഞ്ചരിച്ചിരുന്ന കാറാണു മറിയഞ്ഞത്. പല തവണ മറിഞ്ഞ കാർ പൂർണമായും തകർന്നു. പാതയിൽ ഏറെ നേരം ഗതാഗത കുരുക്കുണ്ടായി.

LEAVE A REPLY

Please enter your comment!
Please enter your name here