വിവാഹദിവസം പ്രതിശ്രുത വധു കുഴഞ്ഞുവീണ് മരിച്ചു

0

വിവാഹദിവസം പ്രതിശ്രുത വധു കുഴഞ്ഞുവീണ് മരിച്ചു .ഏലപ്പാറ ശരത് ഭവനില്‍ ശരത് കുമാര്‍ വിവാഹം കഴിക്കാനിരുന്ന സ്‌നേഹകൃഷ്ണന്‍ (21) എന്ന പെണ്‍കുട്ടിയാണ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. ഇന്നലെ (ശനിയാഴ്ച ) വൈകിട്ട് 5 മണിയോടയായിരുന്നു യുവതി മരണപ്പെട്ടത്. ദീര്‍ഘകാലമായി പ്രണയത്തിലായിരുന്ന ഇവര്‍ കുറച്ചു നാളുകളായിഒന്നിച്ചു താമസിച്ചു വരുകയായിരുന്നു. രജിസ്റ്റര്‍ വിവാഹം നടത്തുന്നതിനുള്ള അപേക്ഷ ഇവര്‍ നല്കുകയും അപേക്ഷയുടെ കാലാവധി അവസാനിച്ച ഇന്നലെ വിവാഹം കഴിക്കുവാനുള്ള തയ്യാറെടുപ്പിലായിരുന്നു.

ഇതിനിടെ സ്‌നേഹയ്ക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടര്‍ന്ന് ഏലപ്പാറയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. അവിടെ നിന്നും മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും രോഗം ഗുരുതരമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ നിര്‍ദേശം നല്‍കി.

ഇന്നലെ (ശനിയാഴ്ച) പുലര്‍ച്ചെ 4 മണിയോടെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച യുവതിയെ വിദഗ്ദ പരിശോധനകള്‍ക്ക് വിധേയമാക്കി.പരിശോധനയില്‍ തലച്ചോറിനുള്ളില്‍ ഗുരുതരമായ രോഗം ബാധിച്ചതായി കണ്ടെത്തി. തുടര്‍ന്ന് ചികിത്സ നല്കുന്നതിനിടയില്‍ വൈകിട്ട് 5 മണിയോടെ മരണപ്പെട്ടു.മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Leave a Reply