കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ പുത്തന്‍പാലം രാജേഷും സുഹൃത്ത് സാബുവും പോലീസിന് മുന്നില്‍ കീഴടങ്ങി

0

കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ പുത്തന്‍പാലം രാജേഷും സുഹൃത്ത് സാബുവും പോലീസിന് മുന്നില്‍ കീഴടങ്ങി. മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത് മൂന്‍കൂര്‍ ജാമ്യത്തിനായി രാജേഷ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയെങ്കിലും 21 ന് മുന്‍പ്
പോലീസ് സ്റ്റേഷനില്‍ ഹാജരാകന്‍ കോടതി നിര്‍ദേശിച്ചിരുന്നു.

മെഡിക്കല്‍ കോളജേിലെ ആംബുലന്‍സ് ഡ്രൈവര്‍മാരുടെ വെട്ടുകത്തി വിശീ ഭീഷണപ്പെടുത്തിയതിനെ തുടര്‍ന്ന് പുത്തന്‍പാലം രാജേഷിനെതിരെ പോലീസ് കേസ് എടുത്തിരുന്നു. മെഡിക്കല്‍ കോളേജില്‍ നിന്നും രക്ഷപ്പെട്ട കാര്‍ കണ്ടെത്തിയെങ്കിലും രാജേഷ് ഒളവിലായിരുന്നു.
മറ്റൊരു ഗുണ്ടാത്തലവനായ ഓം പ്രകാശിനെ പിടികൂടാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞട്ടില്ല. പ്രകാശനായി പോലീസ് മറ്റ് സംസ്ഥാനങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ലാ.

Leave a Reply