നേത്രാവതി എക്സ്പ്രസ് പനവേൽ വരെ സർവീസ് നടത്തും; കൊച്ചുവേളി-ലോകമാന്യതിലക് ആലപ്പുഴ വഴി

0


തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്നു പുറപ്പെടുന്ന ലോകമാന്യതിലക് നേത്രാവതി എക്സ്പ്രസ് തീവണ്ടി 12 മുതൽ 18 വരെ പനവേൽ വരെ സർവീസ് നടത്തും. മടക്കയാത്രയിൽ ലോകമാന്യതിലകിൽനിന്നു പുറപ്പെടേണ്ട നേത്രാവതി എക്സ്പ്രസ് 13 മുതൽ 19 വരെ പനവേലിൽനിന്ന് സർവീസ് ആരംഭിക്കും.

കൊച്ചുവേളി-ലോകമാന്യതിലക് ആലപ്പുഴ വഴി

കൊച്ചുവേളി-ലോകമാന്യതിലക് ദ്വൈവാര സൂപ്പർഫാസ്റ്റ് തീവണ്ടി 16, 20, 23, 27 തീയതികളിൽ കായംകുളത്തുനിന്ന് ആലപ്പുഴ വഴി എറണാകുളം ടൗൺ സ്റ്റേഷനിലേക്ക് സർവീസ് നടത്തും. ഹരിപ്പാട്, ആലപ്പുഴ, ചേർത്തല, എറണാകുളം എന്നിവിടങ്ങളിൽ തീവണ്ടിക്ക് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

Leave a Reply